തിരുവനന്തപുരം: നാല് മാസത്തെ ഇടവേളക്കുശേഷം കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. രാവിലെ 8.30ന് സർവകലാശാല ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്തേക്കും. എന്നാൽ യോഗത്തിനു മുൻപ് സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനാണ് എസ്എഫ്ഐ തീരുമാനം.
കാര്യവട്ടം ക്യാംപസിലെ ഗവേഷണ വിദ്യാർഥി വിപിൻ വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ ഡോ. സി.എൻ. വിജയകുമാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഭീഷണി നേരിടുന്നു എന്ന് ആരോപിച്ച് വിജയകുമാരിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ വിഷയവും ജാതി അധിക്ഷേപ പരാതിയും യോഗത്തിൽ ഇടുത് സിൻഡിക്കേറ്റ് അംഗങ്ങൾ ഉന്നയിക്കും.