കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു; രാജിക്കത്തിൽ വിസിക്കെതിരെ ഗുരുതര പരാമർശങ്ങൾ

തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം ചൂണ്ടിക്കാട്ടി
കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു; രാജിക്കത്തിൽ വിസിക്കെതിരെ ഗുരുതര പരാമർശങ്ങൾ
Published on
Updated on

തിരുവനന്തപുരം: കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. വിസി സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ച സാഹചര്യത്തിലാണ് പ്രതിഷേധ രാജി. രാജിക്കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറി. വൈസ് ചാൻസലർക്കെതിരെ ഗുരുതര പരാമർശങ്ങൾ രാജിക്കത്തിൽ ഉൾപ്പെടുന്നു. തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം ചൂണ്ടിക്കാട്ടി.

കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു; രാജിക്കത്തിൽ വിസിക്കെതിരെ ഗുരുതര പരാമർശങ്ങൾ
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വയനാട്ടിലെ ഗോത്ര വർഗ വിദ്യാർഥികൾ അടക്കം നാലായിരത്തോളം പേർ പുറത്ത്

സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനെന്നും കത്തിൽ പരാമർശിക്കുന്നു. വിസിയുടെ നിയമവിരുദ്ധ നടപടികളും രാജിക്കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സെക്ഷൻ 10 (13) ഉപയോഗിച്ച് സിൻഡിക്കേറ്റിന്റെ അധികാരത്തെ മറികടക്കാൻ ആകില്ലെന്നും രാജിക്കത്തിൽ അഡ്വ. തോമസ് എബ്രഹാം വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com