"അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്"; ആർഎസ്‌എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വിസി

ആർഎസ്എസിന്റെ സങ്കൽപ്പ് യുവ സംഗമം എന്ന പരിപാടിയിലായിരുന്നു വിസിയുടെ വിവാദപരാമർശം
"അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്"; ആർഎസ്‌എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വിസി
Published on
Updated on

തിരുവനന്തപുരം: ആർഎസ്എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും പരാമർശം. അവരും മാറുംഈ നാട് മാറുകയാണെന്നും വിസി പറഞ്ഞു. ആർഎസ്എസിന്റെ സങ്കൽപ്പ് യുവ സംഗമം എന്ന പരിപാടിയിലായിരുന്നു വിസിയുടെ വിവാദപരാമർശം.

"വികസിത ഭാരതത്തിനു വേണ്ടി കുട്ടികളെ വീടുകളിൽ ഏൽപ്പിച്ചിരിക്കുകയാണ് ഭാരതമാത. അവരെ മികവാർന്ന വ്യക്തികളായി വളർത്തേണ്ട ചുമതല ഓരോ ഗൃഹനാഥനും ഗൃഹനാഥയ്ക്കുമുണ്ട്. ഗൃഹനാഥയ്ക്ക് കൂടുതൽ ചുമതലയുണ്ട്. ഭാരതത്തെ സംബന്ധിച്ചിടത്തോളം അമ്മയാണ് പ്രധാനം. അതുകൊണ്ടാണ് നമ്മൾ ഭാരതാംബ എന്ന് പറയുന്നത്. അതുകൊണ്ടാണ് വന്ദേമാതരം എന്ന് പറയുന്നത്. അമ്മ എന്താണെന്ന് ആരാണെന്നും അറിയുന്നവർ വന്ദേമാതരം എന്ന് എപ്പോഴും പറയും" എന്നും വിസി പറഞ്ഞു.

News Malayalam 24x7
newsmalayalam.com