"വിദ്യാർഥി സംഘടനാ നേതാക്ക ലഹരിക്ക് അടിമകൾ"; വിവാദ പരാമർശവുമായി കേരള വിസി ഡോ. മോഹനൻ കുന്നുമ്മൽ

ലഹരി പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും വിസി പറഞ്ഞു
VC Mohanan Kunnummal, Kerala University
കേരള സർവകലാശാല വിസി മോഹനന്‍‌ കുന്നുമ്മല്‍Source: Screengrab/ News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി കേരള വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളാണെന്നാണ് വിസിയുടെ പരാമർശം. പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും ലഹരി പരിശോധനയ്ക്ക് വിധേയരാകാൻ ഇവരെ വെല്ലുവിളിക്കുന്നുവെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.

വെറുതെ അലമ്പ് ഉണ്ടാക്കുന്ന, ബസിന് കല്ലെറിയുന്ന, റോഡിൽ ടയർ കത്തിക്കുന്ന, അധ്യാപകരെ ഖരാവോ ചെയ്യുന്ന ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിൻ്റെ കരുത്ത്. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുക. ചില വിദ്യാർഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ എന്നെ ഖരാവോ ചെയ്തത് നിങ്ങൾ ടിവിയിൽ കണ്ട് കാണുമെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

VC Mohanan Kunnummal, Kerala University
ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്​യു പ്രവർത്തകർ ജയിൽ മോചിതരായി; വൻ സ്വീകരണമൊരുക്കി സംഘടന

Related Stories

No stories found.
News Malayalam 24x7
newsmalayalam.com