കേരളത്തിൻ്റെ എയിംസ് ആവശ്യം: ഹൈക്കോടതിയിൽ മറുപടി നൽകാതെ കേന്ദ്രം

സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ ഉദ്യോഗസ്ഥർ തിരക്കിലാണെന്ന് കേന്ദ്രത്തിന്റെ മറുപടി...
കേരളത്തിൻ്റെ എയിംസ് ആവശ്യം: ഹൈക്കോടതിയിൽ മറുപടി നൽകാതെ കേന്ദ്രം
Source: Files
Published on
Updated on

എറണാകുളം: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട ഹൈക്കോടതിക്ക് മറുപടി നൽകാതെ കേന്ദ്രം. സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ ഉദ്യോഗസ്ഥർ തിരക്കിലാണെന്ന് കേന്ദ്രത്തിന്റെ മറുപടി. കൂടുതൽ സമയം വേണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നടപടിയെ ഇന്നും ഹൈക്കോടതി വിമർശിച്ചു.

കേരളത്തിന് എയിംസ് നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നും കേന്ദ്രം കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. അതേ തുടർന്ന് ഏപ്രിൽ 10നകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൻ്റെ എയിംസ് ആവശ്യം: ഹൈക്കോടതിയിൽ മറുപടി നൽകാതെ കേന്ദ്രം
"വാക്കുകൾക്കതീതമായ നന്ദി, സംരക്ഷിക്കപ്പെട്ടത് വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ്"; വൈകാരിക കുറിപ്പ് പങ്കുവച്ച് എം.കെ. മുനീർ

എയിംസ് സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർഗോഡിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹർജിയിലാണ് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നൽകിയ ശുപാർശയുടെ സ്ഥിതി അടക്കം വിശദമാക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com