തെരഞ്ഞെടുപ്പ് അടുക്കെ സിറോ മലബാര്‍ സഭയുടെ വോട്ടുറപ്പിക്കാന്‍ ബിജെപി; കിരണ്‍ റിജിജു ഇന്ന് സഭാ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തും

കിരണ്‍ റിജിജു ഇന്ന് ഉച്ചയോടെ സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ എത്തും.
തെരഞ്ഞെടുപ്പ് അടുക്കെ സിറോ മലബാര്‍ സഭയുടെ വോട്ടുറപ്പിക്കാന്‍ ബിജെപി; കിരണ്‍ റിജിജു ഇന്ന് സഭാ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തും
Published on
Updated on

കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിറോ മലബാര്‍ സഭയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കവുമായി ബിജെപി. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് സഭാ ആസ്ഥാനത്തെത്തും. സഭാ നേതാക്കളുമായി ന്യൂനപക്ഷകാര്യ മന്ത്രി ചര്‍ച്ച നടത്തും.

കിരണ്‍ റിജിജു ഇന്ന് ഉച്ചയോടെ സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ എത്തും. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ എങ്കിലും നേടുമെന്നാണ് ബിജെപിയുടെ വാദം.

തെരഞ്ഞെടുപ്പ് അടുക്കെ സിറോ മലബാര്‍ സഭയുടെ വോട്ടുറപ്പിക്കാന്‍ ബിജെപി; കിരണ്‍ റിജിജു ഇന്ന് സഭാ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരത്ത് സ്‌കൂളില്‍ വൻ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു; ആരോ മനഃപൂർവം ചെയ്തതെന്ന് അധികൃതര്‍

ഈ സാഹചര്യത്തില്‍ ക്രൈസ്തവ സംഘടനകളുടെ അടക്കം പിന്തുണ ഉറപ്പാക്കാനാണ് കിരണ്‍ റിജിജുവിന്റെ നീക്കം. മൂന്ന് പരിപാടികളിലാണ് കേരളത്തിലെത്തുന്ന കിരണ്‍ റിജിജു പങ്കെടുക്കുക.

തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. പിന്നാലെ കളമശ്ശേരി നടക്കുന്ന ബിസിനസ് കോണ്‍ക്ലേവിലും പങ്കെടുക്കും.

News Malayalam 24x7
newsmalayalam.com