
എറണാകുളം: സിപിഐഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാന്‍ അറസ്റ്റില്‍. ചെങ്ങമനാട് പൊലീസ് ആക്കുളത്തെ കെ.എം. ഷാജഹാന്റെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് കെ.ജെ. ഷൈനിന്റെ പരാതിയില്‍ കെ.എം. ഷാജഹാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അതിന് ശേഷവും കെ.ജെ. ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാട്ടി കെജെ ഷൈന്‍ വീണ്ടും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യം നല്‍കിയ പരാതി കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആ കേസില്‍ കൂടി അറസറ്റുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കെഎം ഷാജഹാനെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് കൊണ്ടു വന്നുകൊണ്ടിരിക്കുകയാണ്.
ഇന്ന് വൈകുന്നേരത്തോട് കൂടി ചെങ്ങമനാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഷാജഹാന്റെ ആക്കുളത്തെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം ഷാജഹാനെ അറിയിക്കുകയും ചെയ്തു.