വി.എസ്. അച്യുതാനന്ദന്റെ ഓർമയ്ക്കായ് സെൻ്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി; ബജറ്റിൽ വകയിരുത്തിയത് 20 കോടി രൂപ

"കേരളത്തിലെ സാമൂഹിക ജീവിതത്തിലെ ജ്വലിക്കുന്ന ഏടാണ് വി.എസിന്റെ സമരജീവിതം"
വി.എസ്. അച്യുതാനന്ദന്റെ ഓർമയ്ക്കായ് സെൻ്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി; ബജറ്റിൽ വകയിരുത്തിയത് 20 കോടി രൂപ
Published on
Updated on

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമയ്ക്കായി വി.എസ്. സെൻ്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനായി 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തയത്. തിരുവനന്തപുരത്താണ് സെന്റ‍ർ നിർമിക്കുക. കേരളത്തിലെ സാമൂഹികജീവിതത്തിലെ ജ്വലിക്കുന്ന ഏടാണ് വി.എസിന്റെ സമരജീവിതം. അദ്ദേഹത്തിന്റെ ഐതിഹാസികമായ പോരാട്ടവും ജീവിതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനുമാണ് തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥിപിക്കുന്നതെന്നും ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ പറ‍ഞ്ഞു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിലാണ് പ്രഖ്യാപനം.

അതേസമയം, ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തിന് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. കേരളത്തിൽ ദേശീയ പാത യാഥാര്‍ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന് ബാലഗോപാല്‍ പറഞ്ഞു. ദേശീയ പാത നിർമാണം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.എസ്. അച്യുതാനന്ദന്റെ ഓർമയ്ക്കായ് സെൻ്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി; ബജറ്റിൽ വകയിരുത്തിയത് 20 കോടി രൂപ
ആ വാക്ക് പാലിക്കുകയാണ്... വയനാട് ദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പിലെ ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി

സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മൽ കേരളത്തെ കെട്ടിപടുക്കാനായെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ഏറെ സന്തോഷത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തെ തകര്‍ക്കാൻ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണ്. മത രാഷ്ട്ര വാദികള്‍ അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

Related Stories

K.N. Balagopal denies allegations of not providing scholarships to ST-SC students
K.N. Balagopal refutes the claim that the state is in a debt trap
എല്ലാം ധവള പത്രത്തിൽ ഉണ്ടാകുമെന്ന് വി.ഡി. സതീശൻ; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് പിണറായി വിജയൻ
കെ.എൻ. ബാലഗോപാൽ
News Malayalam 24x7
newsmalayalam.com