കമൻ്റടി ചോദ്യം ചെയ്ത പെണ്‍കുട്ടികൾക്ക് നേരെ ആക്രമണം; കൊച്ചിയിൽ മൂന്ന് പേർ പിടിയില്‍

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
കമൻ്റടി ചോദ്യം ചെയ്ത പെണ്‍കുട്ടികൾക്ക് നേരെ ആക്രമണം; കൊച്ചിയിൽ മൂന്ന് പേർ പിടിയില്‍
Published on
Updated on

കൊച്ചി: റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ആക്രമിച്ചവരിൽ മൂന്ന് പേർ പിടിയിൽ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് നേരത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ചായ കുടിക്കാൻ ഇറങ്ങിയ പെൺകുട്ടികളെ ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം എട്ട് പേർ ആക്രമിക്കുകയായിരുന്നു. പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ലൈംഗികച്ചുവയോടെ ഇവർ കമൻ്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്.

കമൻ്റടി ചോദ്യം ചെയ്ത പെണ്‍കുട്ടികൾക്ക് നേരെ ആക്രമണം; കൊച്ചിയിൽ മൂന്ന് പേർ പിടിയില്‍
നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ്റെ ശരീരത്തില്‍ 98 മുറിവുകള്‍ ! അഖിലയുമായുള്ള ബന്ധത്തിന് കുഞ്ഞ് ബുദ്ധിമുട്ടെന്ന് അഷ്‌കറിൻ്റെ മൊഴി

അക്രമി സംഘത്തിൻ്റെ ദൃശ്യം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടികളിലൊരാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തല പിടിച്ച് നിലത്തിടിക്കുകയും ചെയ്തു എന്നുമാണ് പെൺകുട്ടികളുടെ പരാതി. ആക്രമണത്തിൽ പെൺകുട്ടികളിലൊരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, മൊഴി എടുക്കാൻ എത്തിയ പൊലീസ് വസ്ത്ര ധാരണത്തെയും പുറത്തിറങ്ങിയ സമയത്തെയും വിമർശിച്ചെന്ന് മർദനമേറ്റ പെൺകുട്ടി പറഞ്ഞു.

News Malayalam 24x7
newsmalayalam.com