റോ റോയിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; മൂന്നാമത് ഫോർട്ട് കൊച്ചി–വൈപ്പിൻ സർവീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സൗജന്യ യാത്രകളിലൂടെ ലഭിക്കുന്ന പണം സ്ത്രീകൾ മാറ്റിവെച്ച് ഒരു സമ്പാദ്യമായി കാണണം
റോ-റോ
റോ-റോsource: News Malayalam24x7
Published on
Updated on

കൊച്ചി: ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്ന വൈപ്പിൻ ഫോർട്ട് കൊച്ചി മൂന്നാമത്തെ റോ റോ സർവ്വീസ് ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് റോ-റോ ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിക്ക് സമാനമായി റോ- റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു.

കെഎസ്ആർടിസിയിലും റോ-റോ യിലും സൗജന്യ യാത്രകളിലൂടെ ലഭിക്കുന്ന പണം സ്ത്രീകൾ മാറ്റിവെയ്ക്കണം. അത് സമ്പാദ്യമാക്കി മാറ്റണം. അത്തരത്തിൽ മാറ്റിവെയ്ക്കുന്ന തുക കെഎസ്എഫ്ഇയിൽ ഒരു പിങ്ക് ചിട്ടി ആരംഭിച്ച് നിക്ഷേപിക്കാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കൊച്ചിയിലേക്ക് കൂടുതൽ വികസന പ്രവർത്തനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി ഫിലിംസിറ്റി, ഓഷ്യനേറിയം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും. ആദ്യ സമ്മാനമായി കുടിവെള്ള പദ്ധതി നടപ്പിലാക്കും. പശ്‌ചിമ കൊച്ചിയിലേക്ക് കൂടുതൽ ടൂറിസ്റ്റുകൾ എത്തും. റോ റോ പദ്ധതി തുടക്കം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

News Malayalam 24x7
newsmalayalam.com