കുട്ടനാട്ടിൽ കണ്ണുവച്ച് കോൺഗ്രസ്; ജോസഫ് വിഭാഗത്തിൽ നിന്ന് സീറ്റ് ഏറ്റെടുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

കുട്ടനാടിൻ്റെ പൊതുവികാരം കോൺഗ്രസിന് അനുകൂലമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു...
കൊടിക്കുന്നിൽ സുരേഷ് എംപി
കൊടിക്കുന്നിൽ സുരേഷ് എംപിSource: News Malayalam 24x7
Published on
Updated on

ആലപ്പുഴ: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻ്റിന് കത്ത് നൽകി. കുട്ടനാടിൻ്റെ പൊതുവികാരം കോൺഗ്രസിന് അനുകൂലമാണെന്നും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മറ്റൊരു സീറ്റ് നൽകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. സീറ്റ് വച്ചുമാറുന്നതിൽ ഉടൻ ചർച്ച തുടങ്ങും.

കൊടിക്കുന്നിൽ സുരേഷ് എംപി
130ഓളം പേർക്ക് ഉപയോഗിക്കാൻ ഒരു ശൗചാലയം; ദുരിതക്കയത്തിൽ ഏലൂർ പഞ്ചായത്ത്‌ കോളനിയിലെ നിവാസികൾ

അതിനിടെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള താത്പര്യം കൂടി പ്രകടിപ്പിക്കുകയാണ് കൊടിക്കുന്നിൽ സുരേഷ്. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് അധ്യക്ഷ സ്ഥാനത്തിന് അർഹനാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. പാർട്ടി ഏൽപ്പിച്ച എല്ലാ ദൗത്യങ്ങളും ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com