

പത്തനംതിട്ട: കൊടുമണ്‍ പഞ്ചായത്തില്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതില്‍ നിര്‍ണായകമായത് ഒരു സ്വതന്ത്രന്റെ പിന്തുണയാണ്. ഒന്നാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ച പ്രകാശ് ടി. ജോണാണ് ഭരണത്തിലെത്താന്‍ കോണ്‍ഗ്രസിന് കൈ കൊടുത്തത്.
അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പ്രകാശ് ടി. ജോണിനെ കൊടുമണ്‍ ഒന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി പ്രാദേശിക ഘടകം പ്രഖ്യാപിച്ചെങ്കിലും, നേതൃത്വം ഇടപെട്ട് മാറ്റി. എന്നാല്‍ പിന്മാറാന്‍ പ്രകാശ് തയ്യാറായില്ല. സ്വതന്ത്രനായി മത്സരിച്ചു.
ഫലം വന്നപ്പോള്‍ 119 വോട്ടുകളുടെ ആധികാരിക ജയം. കൊടുമണ്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരിക്കണമെങ്കില്‍ ഈ സ്വതന്ത്രന്റെ പിന്തുണ അനിവാര്യമാണ്. പ്രകാശ് എന്തായാലും കോണ്‍ഗ്രസിനെ കൈവിട്ടില്ല പിന്തുണ നല്‍കാമെന്ന് ഉറപ്പിച്ചു. കോണ്‍ഗ്രസിന് വീണ്ടും കൈ കൊടുക്കുകയാണ് പ്രകാശ്.