പാലക്കാട് ഐഐടി വിദ്യാർഥിനിയെ ആക്രമിച്ച സംഭവം: കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

കഴിഞ്ഞ ഫെബ്രുവരി 23നാണ് ഐഐടി ക്യാംപസിൽ വച്ച് എഞ്ചിനീയറിങ് വിദ്യാർഥിക്ക് നേരെ ആക്രമണം ഉണ്ടായത്...
പാലക്കാട് ഐഐടി വിദ്യാർഥിനിയെ ആക്രമിച്ച സംഭവം: കൊൽക്കത്ത സ്വദേശി അറസ്റ്റിൽ
Source: News Malayalam 24x7
Published on
Updated on

പാലക്കാട്: കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിൽ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ. കൊൽക്കത്തയിൽ നിന്നാണ് സുമനെ (21) കസബ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ഫെബ്രുവരി 23നാണ് ഐഐടി ക്യാംപസിൽ വച്ച് എഞ്ചിനീയറിങ് വിദ്യാർഥിക്ക് നേരെ ആക്രമണം ഉണ്ടായത്. ഡാറ്റാ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് തലയ്ക്ക് അടിയേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടയിൽ ആയിരുന്നു ആക്രമണം.

പാലക്കാട് ഐഐടി വിദ്യാർഥിനിയെ ആക്രമിച്ച സംഭവം: കൊൽക്കത്ത സ്വദേശി അറസ്റ്റിൽ
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്; സൗബിൻ ഷാഹിർ അടക്കമുള്ളവർ പ്രതികൾ

ഐഐടി ക്യാംപസിലേക്ക് നിർമാണ തൊഴിലാളിയായി എത്തിയ സുമൻ, വിദ്യാർഥിനിയെ ആക്രമിച്ച ശേഷം പാലക്കാട് നിന്നും കടന്നുകളഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com