അജൈവമാലിന്യ സംസ്കരണത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് കൊല്ലം കോർപ്പറേഷൻ; ലക്ഷ്യം മാലിന്യരഹിത കോർപ്പറേഷൻ

അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും, തരം തിരിക്കാനുമുള്ള ആദ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം മാതൃകാപരമാണ്.
അജൈവമാലിന്യ സംസ്കരണത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് കൊല്ലം കോർപ്പറേഷൻ; ലക്ഷ്യം മാലിന്യരഹിത കോർപ്പറേഷൻ
Source: News Malayalam 24x7
Published on

സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിന് പൂർണ പിന്തുണ നൽകുന്ന തദ്ദേശ സ്ഥാപനമാവുകയാണ് കൊല്ലം കോർപ്പറേഷൻ. അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും, തരം തിരിക്കാനുമുള്ള ആദ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം മാതൃകാപരമാണ്.

കൊല്ലം നഗരത്തിലെ അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിൽ സ്വയം പര്യാപ്തത കൈവരിച്ചിരിക്കുകയാണ് ആർആർഎഫ് റിസോഴ്സ് റിക്കവറി ഫെസിലിറ്റേഷൻ കേന്ദ്രത്തിലൂടെ കൊല്ലം കോർപ്പറേഷൻ. പ്രതിദിനം 50 ടൺ മാലിന്യം സംസ്ക്കരിക്കാൻ ശേഷിയുള്ള പ്ലാൻറാണ് ഇവിടെയുള്ളത്. പരിസ്ഥിതി മലിനീകരണം ഇല്ലാത്ത രീതിയിലാണ് പ്രവർത്തനം. നഗരത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നെത്തുന്ന ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വളരെ വേഗത്തിൽ സംസ്കരിക്കാനാകുമെന്നാണ് പ്രത്യേകത.

അജൈവമാലിന്യ സംസ്കരണത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് കൊല്ലം കോർപ്പറേഷൻ; ലക്ഷ്യം മാലിന്യരഹിത കോർപ്പറേഷൻ
News Malayalam 24x7 Live | Kerala Updates & Breaking News | News Malayalam TV Live | ന്യൂസ് മലയാളം

അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും സംസ്ക്കരിക്കാനുമുള്ള സംസ്ഥാനത്തെ ആദ്യ കേന്ദ്രമാണ് കുരീപ്പുഴയിലേത്. കൂരീപ്പുഴയിൽ തന്നെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻ്റും ഉടൻ പ്രവർത്തനം ആരംഭിക്കും. ജൈവ മാലിന്യം ബയോ ഗ്യാസാക്കി മാറ്റുന്ന 90 കോടി രൂപയുടെ പ്ലാൻറും ഉടൻ സാധ്യമാകും. മാലിന്യ രഹിത കോർപ്പറേഷനാണ് ലക്ഷ്യമിടുന്നതെന്ന് മേയർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com