"സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും"; കൊല്ലത്ത് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വിമത ഭീഷണി

ആദ്യ ഘട്ടമായി 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസിൽ ആഭ്യന്തര കലാപം ആരംഭിച്ചു കഴിഞ്ഞു.
kollam
Published on

കൊല്ലം: കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വിമത സ്വരം ഉയരുന്നു. പല സീറ്റിലും അവകാശവാദവുമായി കൂടുതൽ പേർ നേതൃത്വത്തെ സമീപിക്കുകയാണ്. സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്നത്.

ആദ്യ ഘട്ടമായി 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസിൽ ആഭ്യന്തര കലാപം ആരംഭിച്ചു കഴിഞ്ഞു. സീറ്റ് കിട്ടാത്തവർ പരാതിയുമായി രംഗത്തെത്തിയെങ്കിലും നേതൃത്വം പരാതികൾ അവഗണിച്ച് മുന്നോട്ട് പോകുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വാർഡ് തല റിപ്പോർട്ടുകൾ മാനിക്കാതെ നേതൃത്വം താൽപര്യമുള്ളവർക്ക് മാത്രം സീറ്റ് വീതിച്ച് നൽകിയെന്നാണ് വിമതരുടെ പരാതി.

kollam
കണ്ണൂരിലെ മലിനജല സംസ്കരണ പ്ലാൻ്റ് നിർമാണ കരാറിൽ അഴിമതി ആരോപിച്ച് സിപിഐഎം; ആരോപണം നിഷേധിച്ച് മേയർ

ഭിന്നതകളില്ലാതെയാണ് സ്ഥാനാർഥികളെ നിർണയിക്കുന്നതെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പലയിടത്തും സ്വരച്ചേർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരിഗണന നൽകണമെന്നാണ് കെപിസിസി നിർദേശം.

kollam
സുഡാനില്‍ ചോരപ്പുഴ ഒഴുകുന്നു! എല്‍-ഒബെയ്ഡില്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

പക്ഷേ പലയിടത്തും വനിതാ പ്രവർത്തകരെ പരിഗണിക്കപ്പെട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. രാജി ഭീഷണി മുഴക്കി കൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഏകപക്ഷീയ നിലപാടുകളാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന ആരോപണവുമായി മുസ്ലിം ലീഗും രംഗത്തുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com