"ബിനോയ് വിശ്വം നിസഹായൻ, പിണറായിക്ക് മുന്നിൽ നേതൃത്വം വണങ്ങി നിൽക്കുന്നു"; സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് കൊല്ലം ജില്ലാ കൗൺസിൽ

ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ അടക്കം പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം...
"ബിനോയ് വിശ്വം നിസഹായൻ, പിണറായിക്ക് മുന്നിൽ നേതൃത്വം വണങ്ങി നിൽക്കുന്നു"; സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് കൊല്ലം ജില്ലാ കൗൺസിൽ
Source: Files
Published on
Updated on

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് കൊല്ലം ജില്ലാ കൗൺസിൽ. ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ അടക്കം പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. പിണറായിയുടെ മകൾ വീണ പാർട്ടി അംഗമോ ഇടതുമുന്നണിയിൽ പെട്ട വ്യക്തിയോ അല്ല. സമീപകാലത്ത് നടന്ന സമരങ്ങളെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഇ.ഡിക്കെതിരായ ആക്രമണത്തിൽ പാർട്ടി അപലപിക്കാതിരുന്നത് തെറ്റായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്ന വിമർശനത്തിന് സമാനമായ വിമർശനങ്ങളാണ് കൗൺസിലിലും ഉയർന്നത്.

"ബിനോയ് വിശ്വം നിസഹായൻ, പിണറായിക്ക് മുന്നിൽ നേതൃത്വം വണങ്ങി നിൽക്കുന്നു"; സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് കൊല്ലം ജില്ലാ കൗൺസിൽ
സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് പേര് 'പ്രിയദർശിനി'; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

പിണറായി വിജയന് മുന്നിൽ സിപിഐ നേതൃത്വം വണങ്ങി നിൽക്കുന്നതിലാണ് തെരഞ്ഞെടുപ്പിൽ അപചയം ഉണ്ടായത്. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിൽ ബിനോയ് വിശ്വം നിസഹായനാണ്. സെക്രട്ടറിയേറ്റിന് മുകളിൽ സൂപ്പർ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നുവെന്നും വിമർശനം.

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിൽ ആനി രാജ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും വിമർശനം. ആശാ സമരത്തിൽ നിലപാട് സ്വീകരിക്കാത്തത് ഗുരുതരമായ തെറ്റാണെന്നും കൊല്ലം ജില്ലാ കൗൺസിലിൽ വിമർശനമുയർന്നു.

News Malayalam 24x7
newsmalayalam.com