കൊല്ലം കൊട്ടിയത്ത് ദേശീയ പാത തകർന്നു; ഒഴിവായത് വൻ അപകടം

സംരക്ഷണ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു.
അപകട ദൃശ്യങ്ങൾ
അപകട ദൃശ്യങ്ങൾ Source: News Malayalam 24x7
Published on
Updated on

കൊല്ലം: കൊട്ടിയത്തിന് സമീപം മൈലക്കാട് ദേശീയ പാത തകർന്നുവീണു. സംരക്ഷണ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സ്കൂൾ വാഹനം ഉൾപ്പെടെ അപകടത്തിൽപ്പെട്ടു. നിർമാണത്തിലെ അപാകതയെന്നാണ് പ്രാഥമിക നിഗമനം.

അപകട ദൃശ്യങ്ങൾ
അപകട ദൃശ്യങ്ങൾ Source: News Malayalam 24x7

സംഭവത്തെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ ആളപായമില്ല. സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറി ദേശീയ പാത അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെടും.

അപകട ദൃശ്യങ്ങൾ
അപകട ദൃശ്യങ്ങൾ Source: News Malayalam 24x7

ഈ കാര്യം പല ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ട്, പരാതികളും കൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ പരാതികളിൽ ഒന്നും നടപടി ഉണ്ടായില്ലെന്ന് വാർഡ് മെമ്പർ ആർ. സാജൻ പറഞ്ഞു. കളക്ടർ പോലും വിഷയം അന്വേഷിക്കാൻ തയ്യാറായില്ലെന്നും മെമ്പർ പറഞ്ഞു. ഇവിടെ ഇനിയും ഇതുപോലെ അപകടം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടെന്നും അപകടത്തിൽ പെട്ടവർ ആയുസിൻ്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും സാജൻ കൂട്ടിച്ചേർത്തു.

അപകട ദൃശ്യങ്ങൾ
അപകട ദൃശ്യങ്ങൾ Source: News Malayalam 24x7

Related Stories

No stories found.
News Malayalam 24x7
newsmalayalam.com