കൊല്ലം: കൊല്ലം സ്വദേശിനിയെ ഷാർജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം അതുല്യ ഭവനത്തില്‍ അതുല്യ ശേഖറാണ് മരിച്ചത്. റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിലാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതുല്യയുടെ ഭർത്താവിനെതിരെ യുവതിയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടി ഗാർഹിക പീഡനത്തിനിരയിരുന്നുവെന്ന് സഹോദരിയോട് പറഞ്ഞിട്ടുണ്ട്. ഇതിനെത്തുടർന്ന് ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. അതുല്യയുമായി ഭർത്താവ് സതീശ് നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് വിട്ടുനൽകും.
അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. ഭർത്താവ് സതീഷിനെതിരെ കൊലപാതക കുറ്റവും, ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ മൊഴിയിലാണ് കേസ്. അതുല്യയെ ഭർത്താവ് സതീഷ് നിരന്തരം മദ്യപിച്ചെത്തി ശാരീരിക പീഡനത്തിന് വിധേയയാക്കിയെന്നുള്ള വീഡിയൊ ദൃശ്യങ്ങൾ സഹിതമാണ് തെളിവായി പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)