കൊല്ലത്ത് ചതുപ്പില്‍ താഴ്ന്ന സുനാമി ഫ്‌ളാറ്റ് പൊളിക്കും

32 ഫ്‌ളാറ്റുകളാണ് പൊളിക്കുന്നത്
കൊല്ലത്ത് ചതുപ്പില്‍ താഴ്ന്ന സുനാമി ഫ്‌ളാറ്റ് പൊളിക്കും
Published on: 
Updated on: 

കൊല്ലം: കൊല്ലം ആക്കോലില്‍ 10 അടിയോളം ചതുപ്പില്‍ താഴ്ന്ന സുനാമി ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവ്. ചതുപ്പില്‍ താഴ്ന്നുപോയ 32 ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് കൊല്ലം കോര്‍പ്പറേഷന്‍ ഉത്തരവിട്ടത്.

ഫ്‌ളാറ്റിന്റെ ദുരവസ്ഥയെ കുറിച്ച് ന്യൂസ് മലയാളം പുറം ലോകത്തെത്തിച്ച വാര്‍ത്തയെ തുടര്‍ന്നാണ് കോര്‍പറേഷന്‍ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. 16 വര്‍ഷത്തിലധികമായി ഉപയോഗ ശൂന്യമായിക്കിടക്കുന്ന കെട്ടിട സമുച്ചയം ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ്.

കൊല്ലത്ത് ചതുപ്പില്‍ താഴ്ന്ന സുനാമി ഫ്‌ളാറ്റ് പൊളിക്കും
"കണക്ക് പറയേണ്ടത്, കണക്ക് പറഞ്ഞ് തന്നെ തീർക്കും"; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി സിപിഐഎം നേതാവ്

ഇതിനോട് ചേര്‍ന്ന മറ്റ് ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഭീഷണിയായ തരത്തില്‍ അപകടാവസ്ഥയിലാണ് ഈ ഫ്ളാറ്റ്. ഇതോടെയാണ് 104 സുനാമി ഫ്‌ളാറ്റുകളില്‍ 32 എണ്ണം പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഉത്തരവിട്ടത്.

അതോടൊപ്പം, ഇരവിപുരം, മയ്യനാട് ഉള്‍പ്പെടെ താമസക്കാര്‍ ദുരിതമനുഭവിക്കുന്ന കൊര്‍പറേഷനിലെ മുഴുവന്‍ ഫ്‌ളാറ്റുകളും നവീകരിക്കാനും അറ്റകുറ്റപ്പണി നടത്താനും കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.