സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കോട്ടപ്പുഴ; മുന്നറിയിപ്പ് നല്‍കുന്ന നാട്ടുകാരോട് സഞ്ചാരികള്‍ക്ക് ദേഷ്യം, അധികൃതരാകട്ടെ മൗനത്തിലും

അമരമ്പലം, പൂക്കോട്ടുംപാടം പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കോട്ടപ്പുഴ യഥാർഥത്തിൽ ഒരു ടൂറിസം കേന്ദ്രമല്ല...
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കോട്ടപ്പുഴ; മുന്നറിയിപ്പ് നല്‍കുന്ന നാട്ടുകാരോട്  സഞ്ചാരികള്‍ക്ക് ദേഷ്യം, അധികൃതരാകട്ടെ മൗനത്തിലും
Published on
Updated on

നിലമ്പൂർ ടി.കെ. കോളനി കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ അഞ്ച് ജീവനുകളാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞത്. ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. അവധി ദിവസങ്ങളിൽ നിരവധി വിനോദസഞ്ചാരികളെത്തുന്ന ഇവിടെ, യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. അപകട മുന്നറിയിപ്പ് നൽകുന്ന നാട്ടുകാരോട് സഞ്ചാരികൾ ക്ഷുഭിതരാകുമ്പോൾ, നിയന്ത്രണം ഏർപ്പെടുത്തേണ്ട അധികൃതർ തികഞ്ഞ മൗനത്തിലാണ്.

പച്ചപ്പണിഞ്ഞ കാടും പുഴയും മനോഹരമായ തടയണയും... കാഴ്ചയിലെ ഈ വശ്യത കണ്ട്, സമൂഹമാധ്യമങ്ങളിലെ റീൽസുകൾക്കു പിന്നാലെയാണ് വിദൂര ദേശങ്ങളിൽ നിന്നുപോലും കോട്ടപ്പുഴയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നത്. അവധി ദിവസങ്ങളിൽ ഈ തിരക്ക് നാലും അഞ്ചും ഇരട്ടിയാകും. അമരമ്പലം, പൂക്കോട്ടുംപാടം പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കോട്ടപ്പുഴ യഥാർഥത്തിൽ ഒരു ടൂറിസം കേന്ദ്രമേയല്ല. അതുകൊണ്ടുതന്നെ സഞ്ചാരികളെ നിയന്ത്രിക്കാൻ ഇവിടെ യാതൊരുവിധ സംവിധാനങ്ങളുമില്ല. ഇത്രയും അപകടം പിടിച്ച മേഖലയായിട്ടും ഒരു മുന്നറിയിപ്പ് ബോർഡോ, കാര്യങ്ങൾ വിശദീകരിക്കാൻ ലൈഫ് ഗാർഡുകളോ ഇവിടെയില്ല.

സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കോട്ടപ്പുഴ; മുന്നറിയിപ്പ് നല്‍കുന്ന നാട്ടുകാരോട്  സഞ്ചാരികള്‍ക്ക് ദേഷ്യം, അധികൃതരാകട്ടെ മൗനത്തിലും
പ്രിയദര്‍ശിനി @ 100 | 12.54 കോടി സൗജന്യ യാത്രകൾ, 266.53 കോടി രൂപയുടെ സൗജന്യ ടിക്കറ്റുകൾ

പുഴയുടെ സ്വഭാവം അറിയാവുന്ന നാട്ടുകാർ അപകടം മനസ്സിലാക്കി മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും, പലപ്പോഴും സഞ്ചാരികൾ അത് ചെവിക്കൊള്ളാറില്ല. വലിയ ദുരന്തങ്ങൾ മുന്നിൽ കാണുമ്പോഴും, അടിയന്തരമായി ഇടപെടേണ്ട സർക്കാർ സംവിധാനങ്ങൾ തികഞ്ഞ മൗനത്തിലാണെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.

നാട്ടുകാരുടെ ഈ നെഞ്ചിടിപ്പിന് ഇനിയും പരിഹാരം കാണാതിരുന്നുകൂടാ. ർക്കാർ സംവിധാനങ്ങൾ മെല്ലെപ്പോക്ക് തുടർന്നാൽ കോട്ടപ്പുഴയിൽ ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. അത് ഉണ്ടാകാതിരിക്കട്ടെ...

News Malayalam 24x7
newsmalayalam.com