ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ വിലക്കിയ സംഭവം; കേസെടുത്ത് കൊട്ടാരക്കര പൊലീസ്

കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിലുള്ളത്
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ വിലക്കിയ സംഭവം; കേസെടുത്ത് കൊട്ടാരക്കര പൊലീസ്
Published on: 
Updated on: 

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയ്ക്ക് സ്കൂളിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. അധ്യാപികയെ അന്യായമായി തടഞ്ഞു വെച്ചതിന് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ പിരിച്ചുവിട്ടു. കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ വിലക്കിയ സംഭവം; കേസെടുത്ത് കൊട്ടാരക്കര പൊലീസ്
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയ്ക്ക് വിലക്ക്; സംഭവം നടുവത്തുർ ഈശ്വരവിലാസം സ്കൂളിൽ

കഴിഞ്ഞ ദിവസമാണ് നടുവത്തുർ ഈശ്വരവിലാസം സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരെ ഗേറ്റ് കീപ്പർ തടഞ്ഞുവച്ചത്. സ്കൂൾ മാനേജറുടെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നും ആരോപണമുണ്ട്. എന്നാൽ എന്ത് വസ്ത്രമിട്ടും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ അവകാശവാദം.

News Malayalam 24x7
newsmalayalam.com