KERALA
"തന്ത്രിമാരുടെ തീരുമാനം അധിദീക്ഷ പ്രതിജ്ഞാ ലംഘനം, പ്രതിഫലമില്ലാതെ താന്ത്രിക ജോലികൾ ചെയ്യാൻ തയ്യാർ"; കൂടൽമാണിക്യം കഴക നിയമന വിവാദത്തിൽ രഞ്ജിത്ത് രാജൻ
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അംഗീകൃത തന്ത്രിയായ രഞ്ജിത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വത്തിന് കത്ത് നൽകി
കൂടൽമാണിക്യം കഴക നിയമനം വീണ്ടും വിവാദമായതോടെ താന്ത്രിക ജോലികൾ ചെയ്യാൻ തയ്യാറാണെന്ന് കോട്ടയം സ്വദേശി രഞ്ജിത്ത് രാജൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അംഗീകൃത തന്ത്രിയായ രഞ്ജിത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വത്തിന് കത്ത് നൽകി.
ക്ഷേത്ര ചടങ്ങുകളിൽ നിന്ന് വിട്ടു നിൽക്കാനുള്ള കൂടൽമാണിക്യം തന്ത്രിമാരുടെ തീരുമാനം അധിദീക്ഷ പ്രതിജ്ഞാ ലംഘനമെന്നും ദേവകാര്യങ്ങൾക്ക് വിഘ്നവും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വിഘാതവും ഉണ്ടാകാൻ പാടില്ലന്നും കത്തിൽ പരാമർശം.
താന്ത്രിക ചടങ്ങുകൾ മുടങ്ങാതെ നോക്കാൻ തന്ത്രവിദ്യ പഠിച്ച ഓരോരുത്തരും ബാധ്യസ്ഥരാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകൃത തന്ത്രിമാരിൽ ഒരാളായ താൻ പ്രതിഫലമില്ലാതെ കൂടൽമാണിക്യത്തിലെ താന്ത്രിക ജോലികൾ ചെയ്യാൻ തയ്യാറാണെന്നും രഞ്ജിത്ത് രാജൻ ന്യൂസ് മലയാളത്തോട്.