കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ പേർ പ്രതികളായേക്കും

സ്പാ ജീവനക്കാരെയും ഇടപാടുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Health Inspector suspended in Kovalam spa assault case
അറസ്റ്റിലായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്
Published on: 
Updated on: 

തിരുവനന്തപുരം: കോവളം സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. സ്പാ ജീവനക്കാരെയും ഇടപാടുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവിയും രജിസ്റ്റർ രേഖകളും പൊലീസ് പരിശോധിച്ച് വരികയാണ്.

കേസിൽ കൂടുതൽ പേർ പ്രതികളായേക്കും എന്നാണ് സൂചന. അറസ്റ്റിലായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് റിമാൻഡിലാണ്. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറാണ് അനുരൂപ്. ഡ്രീം എന്ന പേരിലുള്ള സ്പാ അനുരൂപിൻ്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

Health Inspector suspended in Kovalam spa assault case
ഇന്ന് വിജയദശമി; അക്ഷരമുറ്റത്തേക്ക് പിച്ചവച്ച് കുരുന്നുകൾ; ക്ഷേത്രങ്ങളിലും സാസ്കാരിക കേന്ദ്രങ്ങളിലും വലിയ തിരക്ക്

അനുരൂപിനെ സസ്പെൻഡ് ചെയ്തതായി തിരുവനന്തപുരം മേയർ അറിയിച്ചു. സ്പാ പീഡനത്തിൽ അറസ്റ്റിലായ നിശാന്തിനെ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് ബിനാമി ആക്കിയായിരുന്നു. മൂന്ന് മാസം മുമ്പാണ് സ്പാ തുടങ്ങിയതെന്നാണ് അനുരൂപിൻ്റെ മൊഴി.

പൂവാർ സ്വദേശിയായ നിഷാന്ത് എന്നയാളെ മുന്നിൽ നിർത്തിയാണ് ഇയാൾ ഈ സ്ഥാപനം നടത്തിയിരുന്നത്. സ്പായിലെ സേവനങ്ങൾക്കായി ഇടപാടുകാർ ക്യൂ.ആർ. കോഡ് വഴി അയച്ചിരുന്ന പണം നേരിട്ട് എത്തിയിരുന്നത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പൊലീസ് സാങ്കേതിക തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നു.

Health Inspector suspended in Kovalam spa assault case
തുലാവർഷം കനക്കുന്നു; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

എന്നാൽ ഇയാൾക്ക് ഏറെ നാൾ മുമ്പേ നിഷാന്തുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്പായിലെ വരുമാനം മുഴുവൻ പോയിരുന്നത് അനുരൂപിൻ്റെ അക്കൗണ്ടിലേക്കാണ്. ദിവസം 25,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. സ്പായുടെ വാടക കരാർ നിഷാന്തിൻ്റെ പേരിലാണുള്ളത്.

News Malayalam 24x7
newsmalayalam.com