കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനം; കേസെടുത്ത് പൊലീസ്

സ്റ്റാൻഡ് വ്യൂ ഹോട്ടലിലെ ജീവനക്കാരൻ ഫിലിപ്പിനാണ് മർദനമേറ്റത്
Hotel employee assaulted at Mukkam bus stand
മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനം
Published on
Updated on

കോഴിക്കോട്: മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റു. അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് മർദ്ദിച്ചത്. ഹോട്ടലിലേക്ക് ആളുകളെ വിളിച്ച് കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ബഹളത്തിൽ കലാശിച്ചത്.

സ്റ്റാൻഡ് വ്യൂ ഹോട്ടലിലെ ജീവനക്കാരനും കോടഞ്ചേരി മുറംപാത്തി സ്വദേശിയുമായ ഫിലിപ്പിനാണ് മർദ്ദനമേറ്റത്. മരുപ്പച്ച കൂൾബാറിലെ ജീവനക്കാരനായ മുനവ്വർ താജ് ആണ് മർദ്ദിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Hotel employee assaulted at Mukkam bus stand
കൊച്ചിയിൽ അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; നടന്നത് കോടികളുടെ ഇടപാടുകൾ, ഇരകൾ തമിഴ്‌നാട്ടിലും

സംഭവത്തിൽ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു. മർദ്ദനത്തിൽ ഫിലിപ്പിൻ്റെ കാലിൻ്റെ എല്ലിന് ചതവ് സംഭവിക്കുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Hotel employee assaulted at Mukkam bus stand
അമ്മയിൽ തൊഴിൽ പീഡനം; യുവതിയുടെ പരാതിയിൽ കുക്കുപരമേശ്വരനും, ഉണ്ണി ശിവപാലിനുമെതിരെ അന്വേഷണം
News Malayalam 24x7
newsmalayalam.com