വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി വീണു, പിന്നാലെ എസി പ്ലാൻ്റ് കത്തിയമർന്നു; ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സ്ഥിതി നിയന്ത്രണവിധേയം

രോഗികൾ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ മന്ത്രി വീണാ ജോർജിനെ അറിയിച്ചു
എസി പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൻ്റെ ദൃശ്യങ്ങൾ
എസി പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on
Updated on

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീ നിയന്ത്രണവിധേയമാക്കി. ഒൻപതാം നിലയിലെ എസി പ്ലാൻ്റിലാണ് തീപിടിത്തമുണ്ടായത്. വെൽഡിങ് ജോലിക്കിടെ തീപ്പൊരി വീണതാണ് തീ പിടിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. അഞ്ച് യൂണിറ്റോളം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംസാരിച്ചു. രോഗികൾ സുരക്ഷിതരെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ഐസിയു, വെൻ്റിലേറ്റർ ഒരുക്കാനുള്ള നിർദേശം മന്ത്രി നൽകിയിട്ടുണ്ട്.

എസി പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൻ്റെ ദൃശ്യങ്ങൾ
"മതിയായ സുരക്ഷ ഏർപ്പെടുത്തിയില്ല"; സ്‌കൈ ഡൈനിങ് നടത്തിപ്പുകാർക്കെതിരെ കേസ്

തീപിടിത്തതിന് പിന്നാലെ സി ബ്ലോക്കിൽ നിന്ന് രോഗികളെ മാറ്റി. ഒൻപതാം നിലയിൽ നിലവിൽ രോഗികളില്ല. പണി നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്താണ് തീപടർന്നത്. നിയന്ത്രിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം. തീപിടിത്തത്തിന് പിന്നാലെ വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്.

തീപിടിത്തതിൻ്റെ ദൃശ്യങ്ങൾ
തീപിടിത്തതിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
എസി പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൻ്റെ ദൃശ്യങ്ങൾ
കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വിദ്യാർഥികളുടെ അപേക്ഷകളിൽ ധനസഹായം അനുവദിച്ചു
News Malayalam 24x7
newsmalayalam.com