കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ തോൽവിയിൽ വിമർശനവുമായി കോഴിക്കോട് ഡിസിസി. ബേപ്പൂർ സീറ്റിൽ പി.വി. അൻവറിനെ മത്സരിപ്പിച്ചത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി വിമർശിച്ചു. അൻവർ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് അവമതിപ്പുണ്ടാക്കി. തുടർച്ചയായി റിയാസിനെ വ്യക്തിഹത്യ നടത്തിയത് തിരിച്ചടിയായി. കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചിരുന്നെങ്കിൽ വിജയിച്ചേനെയെന്നും കോഴിക്കോട് ഡിസിസി വിമർശിച്ചു. കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിയെ നൽകാതിരുന്നത് അവഗണനയാണെന്നും ഡിസിസി യോഗത്തിൽ വിമർശനമുയർന്നു.