മൊബൈലിൽ ട്രാൻസാക്ഷൻ സക്സസ്‌ഫുൾ മെസേജ് കാണിച്ചു; കോഴിക്കോട് നാല് ലക്ഷത്തിൻ്റെ സ്വർണം തട്ടിയെടുത്ത രണ്ടംഗ സംഘം അറസ്റ്റിൽ

മൊബൈൽ ഫോണിൽ ട്രാൻസാക്ഷൻ സക്സസ്ഫുൾ എന്ന മെസേജ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്
പ്രതികളായ അഭിഷേക്, അഷ്‌റഫ്‌ എന്നിവർ
പ്രതികളായ അഭിഷേക്, അഷ്‌റഫ്‌ എന്നിവർSource: News Malayalam 24x7
Published on: 
Updated on: 

കോഴിക്കോട്: പുതിയ മോഡൽ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. മൊബൈൽ ഫോണിൽ ട്രാൻസാക്ഷൻ സക്സസ്ഫുൾ എന്ന മെസേജ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജ്വല്ലറിയിലെത്തി സ്വർണം വാങ്ങിയാണ് ഇവർ പെയ്മെൻ്റ് ചെയ്യാതെ ട്രാൻസാക്ഷൻ സക്സസ്ഫുൾ മെസേജ് കാണിച്ച് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തുന്ന രണ്ടംഗ സംഘമാണ് പിടിയിലായത്.

പ്രതികളായ അഭിഷേക്, അഷ്‌റഫ്‌ എന്നിവർ
25 കോടി ജസ്റ്റ് മിസ്! അഞ്ച് ലക്ഷം കിട്ടിയ സന്തോഷത്തിൽ അതിഥിത്തൊഴിലാളി ടിക്കാറാം പീഥ

കണ്ണൂർ ആരോളി സ്വദേശി അഭിഷേക് (25), പേരാവൂർ സ്വദേശി അഷ്‌റഫ്‌ (34) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സമാനരീതിയിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് പിടിയിലായത്.

News Malayalam 24x7
newsmalayalam.com