
കോഴിക്കോട്: കുറ്റ്യാടി പശുക്കടവില്‍ വീട്ടമ്മയുടെ മരണകാരണം വൈദ്യുത ആഘാതമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടമ്മയ്ക്ക് സമീപം പശുവിനെയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. പശുവിനും വൈദ്യുതാഘാതമേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിച്ച ബോബിയുടെ കൈയ്യില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. വൈദ്യുത കെണിയില്‍ നിന്നാണ് വീട്ടമ്മയ്ക്കും പശുവിനും ഷോക്കേറ്റത്.
പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തേടി പോയി കാണാതായ ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ (40) കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തു പശുവുവിനെയും സമീപത്തായി ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
പശുവിനെ മേയ്ക്കാന്‍ ഉച്ചയോടെ കോങ്ങാട് മലയിലേക്ക് പോയ ഇവര്‍ രാത്രിയായിട്ടും തിരിച്ചു വന്നിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.