

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് എസ്ഐയ്ക്ക് കുത്തേറ്റു. ടൗൺ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാഫിക്കാണ് കുത്തേറ്റത്. പ്രതി വെസ്റ്റ്ഹിൽ സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമോ ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. രണ്ടിടത്തായി കുത്തേറ്റ എസ്ഐയെ വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങുന്ന എസ്ഐയെ പ്രതി പിന്നിൽ നിന്നും വന്ന് വയറിന് കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കത്തി വലിച്ചൂരി വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ ആളുകൾ വന്ന് തടയുന്നതും ആളുകൾക്ക് നേരെയും ഇയാൾ കത്തി വീശുന്നതും ദൃശ്യങ്ങളിൽ കാണാം.