കോഴിക്കോട് യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ

ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്.
kozhikode
ജീവനൊടുക്കിയ ഷിംന Source: News Malayalam24x7
Published on
Updated on

കോഴിക്കോട്: കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃ പീഡനമെന്ന് വീട്ടുകാരുടെ ആരോപണം. സംഭവത്തിൽ മാറാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com