തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് ഇനി ഹൈബി ഈഡൻ. വി.ടി. ബൽറാം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഹൈബി ഈഡൻ ചെയർമാൻ സ്ഥാനത്തെത്തിയത്. കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്ന് അറിയപ്പെടും. പ്രൊഫഷണൽ സംഘത്തെ നിയോഗിച്ച് സോഷ്യൽ മീഡിയ സംഘത്തെ ശക്തമാക്കുമെന്ന് സ്ഥാനമേറ്റതിന് പിന്നാലെ ഹൈബി ഈഡൻ പറഞ്ഞു.
ബീഡി- ബിഹാർ പോസ്റ്റിന് പിന്നാലെയാണ് വി.ടി. ബൽറാം സോഷ്യൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം ഒഴിയുന്നത്. കൂടുതൽ പ്രൊഫഷണലായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വി.ടി. ബൽറാം സ്ഥാനമൊഴിഞ്ഞത്.