രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി

അതിഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 
പുതിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി
Source: Social Media
Published on
Updated on

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി. പരാതിയിൽ കോൺഗ്രസിന് നടപടിയെടുക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവിലാണ് പാർട്ടി പരാതി ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. നിലവിൽ ഒരു ബലാത്സംഗ പരാതിയിൽ അന്വേഷണം നടക്കുന്നിതിനിടെയാണ് അടുത്ത പരാതി കെപിസിസിയ്ക്ക് ലഭിച്ചത്. അതിഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

കെപിസിസിക്ക് പരാതി അയച്ചതിന് പിന്നാലെ പെൺകുട്ടി മാധ്യമ സ്ഥാപനങ്ങൾക്കും പരാതി കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് രാഹുലിൽ നിന്ന് നേരിട്ട പീഡനത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. രാഹുലിൻ്റെ കൂട്ടാളിയായ ഫെനി നൈനാൻ ബലാത്സംഗത്തിന് കൂട്ടു നിന്നതായും കത്തിൽ പരാമർശമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 
പുതിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി
'രാഹുൽ ലൈംഗിക കുറ്റവാളി'; മാങ്കൂട്ടത്തിലിനെതിരായ മറ്റൊരു പെൺകുട്ടിയുടെ പരാതിയുടെ പൂർണ രൂപം

പുതിയ പരാതി കൂടെ പുറത്തു വന്നതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. പുതിയ പരാതി ലഭിച്ചതോടെ കോൺഗ്രസിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയേക്കുമെന്നും സൂചനയുണ്ട്.

രേഖാമൂലമാണ് പെണ്‍കുട്ടി കെപിസിസി അധ്യക്ഷന് പരാതി നല്‍കിയത്. ഒപ്പം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 
പുതിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി
രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്? പരാതി ലഭിച്ചെന്ന ന്യൂസ് മലയാളം വാര്‍ത്ത സ്ഥിരീകരിച്ച് കെപിസിസി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com