കോൺ​ഗ്രസിലെ തമ്മിലടിക്ക് ഒറ്റമൂലി കെപിസിസി അധ്യക്ഷൻ; ഹൈക്കമാൻഡ് നേതാക്കളെ ഇന്ന് കാണും

മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കങ്ങളെ സംബന്ധിച്ച പരാതിയും ബോധിപ്പിക്കുമെന്നാണ് വിവരം
Sunny Joseph criticizes the GNA agreement
ജിഎൻഎ കരാറിനെ വിമർശിച്ച് സണ്ണി ജോസഫ്
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിലും യുഡിഎഫിലുമുണ്ടായ തർക്കപരിഹാരത്തിന് ഒറ്റമൂലി തേടി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ കാണും. ഡൽഹിയിലെത്തിയ സണ്ണി ജോസഫ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കങ്ങളെ സംബന്ധിച്ച പരാതിയും ബോധിപ്പിക്കുമെന്നാണ് വിവരം.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശും 'എ' ഗ്രൂപ്പ് നേതാക്കളും പരാതി നൽകിയതിന് തൊട്ടുപിന്നാലെ കെപിസിസി അധ്യക്ഷൻ തന്നെ നേരിട്ടെത്തുന്നതിനാൽ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ വൈകാനിടയില്ല. പുതിയ കെപിസിസി അധ്യക്ഷൻ്റെ കാര്യത്തിലും ചർച്ചകൾ ഉണ്ടാകും. സംസ്ഥാനത്ത് പാർട്ടി - സർക്കാർ ഏകോപനത്തിന് ഉന്നതാധികാര സമിതി എന്ന ആവശ്യമടക്കം ചർച്ചയിൽ വരാനാണ് സാധ്യത.

Sunny Joseph criticizes the GNA agreement
ഇടഞ്ഞ് നിൽക്കുന്നവരുടെ നിലപാട് മയപ്പെടുത്തും? പത്മജയുടേയും പത്മിനിയുടേയും കോൺഗ്രസ് പ്രവേശനം അധികം വൈകില്ലെന്ന് സൂചന