തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി കെപിസിസി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കേണ്ട എന്നാണ് കെപിസിസി തെരഞ്ഞെടുപ്പ് സമിതിയിൽ തീരുമാനമായത്. അതേസമയം, സമിതി അംഗങ്ങൾ ആയ എംപിമാർക്ക് മത്സരിക്കേണ്ടവരുടെ പേരുകൾ നിർദേശിക്കാമെന്നും സമിതി അറിയിച്ചു. സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ സമിതി പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡൻ്റിനും ചുമതല നൽകിയിട്ടുണ്ട്. തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് കെപിസിസി വ്യക്തമാക്കി.