KSEB Chairman മാറ്റം: രാജമാണിക്യത്തെ നീക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ അതൃപ്തിയോ?

കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി രാജമാണിക്യത്തെ മാറ്റിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ അതൃപ്തിയെന്ന് റിപ്പോർട്ട്. വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് വിലയിരുത്തൽ.
MG Rajamanickam transferred from KSEB chairman post
KSEB Chairman MG Rajamanickam Transfer
Published on: 
Updated on: 

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എം.ജി രാജമാണിക്യത്തെ നീക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ തുടക്കം മുതല്‍ വീഴ്ച വരുത്തിയെന്നും, മന്ത്രിയുടെ പരിചയക്കുറവിനെ മറയാക്കിയെന്നും ആക്ഷേപം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് അറിഞ്ഞിട്ടും ആദ്യഘട്ടത്തില്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും, ഇത് വകുപ്പിനും സര്‍ക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നുമാണ് വിലയിരുത്തല്‍.

MG Rajamanickam transferred from KSEB chairman post
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; മന്ത്രിമാരുടെ അതൃപ്തി നിലനിൽക്കുന്ന വകുപ്പുകളിൽ മാറ്റം

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജമാണിക്യത്തെ മാറ്റി എന്‍. പ്രശാന്തിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും ചര്‍ച്ചയാവുന്നതിനിടെയായിരുന്നു രാജമാണിക്യത്തെ മാറ്റിയത്.