കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ഈ ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം

നാലു ജില്ലകളിൽ ഏഴ് ദിവസം വൈദ്യുതി തടസപ്പെടുമെന്ന് കെഎസ്ഇബി
Partial power outage in Kozhikode, Wayanad, Kannur and Kasaragod districts
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം
Published on
Updated on

കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് നിയന്ത്രണം.

പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Partial power outage in Kozhikode, Wayanad, Kannur and Kasaragod districts
കാലവർഷം വരുന്നു... സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായി മഴ; ജില്ലകളിലെ മുന്നറിയിപ്പുകൾ ഇങ്ങനെ

ഭാഗിക വൈദ്യുതി തടസം ഏർപ്പെടുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു. കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

Partial power outage in Kozhikode, Wayanad, Kannur and Kasaragod districts
"രണ്ടു പവൻ വിറ്റുപോയി ബാക്കി സ്വർണം തിരികെ വയ്ക്കുന്നു"; മാപ്പപേക്ഷിച്ച് മോഷ്ടാവിൻ്റെ കത്ത്
News Malayalam 24x7
newsmalayalam.com