പാലക്കാട്: വൈദ്യുതി ബിൽ തുക കുടിശിക ആയതോടെ ജില്ലാ ആർടിഒ എൻഫോഴ്സ്മെൻ്റ് ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശിക ആവുകയും, ആകെ കുടിശിക 55,000 രൂപ കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെഎസ്ഇബി ഫ്യൂസൂരിയത്. ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെൻ്റ് ഓഫീസിലെ ഫ്യൂസ് ഊരിയത്.
വൈദ്യുതി ബന്ധം നിലച്ചതോടെ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്തത്. വൈദ്യുതി ഇല്ലാത്തതോടെ ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകൾ പുറപ്പെടുവിക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.