കോഴിക്കോട്: സുരക്ഷ ലംഘിച്ച് കെഎസ്ഇബി വാഹനം. മുക്കം-കോഴിക്കോട് റോഡിലൂടെ അപകടകരമായ രീതിയിൽ ഇലക്ട്രിക്ക് പോസ്റ്റുമായി വാഹനം ഓടിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ.
താത്കാലിക കെട്ട് മാത്രമാണ് ഇലക്ട്രിക്ക് പോസ്റ്റിന് നൽകിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുക്കം അഗസ്ത്യൻമുഴി മുതൽ മാമ്പറ്റ വരെയുള്ള വാഹനത്തിൻ്റെ യാത്രയാണ് പിറകിൽ സഞ്ചരിച്ച യാത്രക്കാരൻ പകർത്തിയത്.