കോട്ടയം: മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്രാ ബസ് ആണ് കത്തിയത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.
ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വാഹനം നിർത്തി, യാത്രക്കാരെ പുറത്തിറക്കി. ഇത് വലിയ അപകടം ഒഴിവാക്കി. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഫയർഫോഴ്സെത്തി തീ അണച്ചു.