

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം. പിന്നാലെ നടത്തിയ പരിശോധനയിൽ നഗരത്തിലെ മംഗളം ടവറിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തി. കെഎസ്ആർടിസി ബസ് ജീവനക്കാർ പിന്തുടർന്നതോടെ മോഷ്ടാവ് ബസ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.