ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം; വൻ അപകടം ഒഴിവായത് യാത്രക്കാരൻ്റെ സമയോചിത ഇടപെടലിൽ

യാത്രക്കാരൻ്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി
ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം; വൻ അപകടം ഒഴിവായത് യാത്രക്കാരൻ്റെ സമയോചിത ഇടപെടലിൽ
Source: News Malayalam 24x7
Published on: 
Updated on: 

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും ആലപ്പുഴയ്ക്ക് പോകുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർക്ക് ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതം. രാവിലെ മാവേലിക്കര നടയ്ക്കാവിൽ വച്ചായിരുന്നു അപകടം. യാത്രക്കാരൻ്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി.

മാവേലിക്കര ഡിപ്പോയിലെ ഡ്രൈവറായിരുന്ന പ്രദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബസിൽ വച്ച് പ്രദീപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ സ്റ്റിയറിംഗ് പിടിച്ചു വെട്ടിച്ചതിനാൽ സമീപത്തെ കടകളുടെ ബോർഡുകൾ തകർത്തു കടയുടെ പാർക്കിംഗ് സ്ഥലത്തെ പരസ്യ ബോർഡിൽ ഇടിച്ചു നിന്നു. ഇതോടെ വൻ അപകടമാണ് ഒഴിവായത്.

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം; വൻ അപകടം ഒഴിവായത് യാത്രക്കാരൻ്റെ സമയോചിത ഇടപെടലിൽ
"ഈടായി വാങ്ങിയ ഭൂമി മറിച്ചു വിറ്റു"; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ബസിൽ ഉണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

News Malayalam 24x7
newsmalayalam.com