ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല; കെഎസ്ആർടിസിക്കെതിരെ ആരോപണവുമായി പിതാവ്

നാലാഞ്ചിറ കോട്ടമുകൾ ഭാഗത്ത് വളവ് തിരിഞ്ഞ സമയത്ത് ഡോർ തനിയെ തുറന്ന് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു.
krstc
കുട്ടിയുടെ പിതാവ് റിയാസ്Source: News Malayalam 24x7
Published on

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ലെന്ന ആരോപണവുമായി പിതാവ്. നാലാഞ്ചിറ സെൻ്റ് ഗോരെറ്റീസ്‌ സ്കൂളിലെ എഴാം ക്ലാസ് വിദ്യാർഥി റയാനാണ് പരിക്കേറ്റത്. വെമ്പായം സ്വദേശി റിയാസിൻ്റെ മകനാണ് റയാൻ.

നാലാഞ്ചിറ കോട്ടമുകൾ ഭാഗത്ത് വളവ് തിരിഞ്ഞ സമയത്ത് ഡോർ തനിയെ തുറന്ന് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, തിരുവനന്തപുരത്ത് നിന്നും കല്ലറ ഭാഗത്തേക്ക് പോകുന്ന ബസിൽ നിന്നാണ് കുട്ടി തെറിച്ചുവീണത്.

krstc
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് തടവുകാരൻ രക്ഷപ്പെട്ടു; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

നാലാഞ്ചിറ കോട്ടമുകൾ ഭാഗത്ത് വളവ് തിരിഞ്ഞ സമയത്ത് ഡോർ തനിയെ തുറന്ന് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ തലയിലും കൈയ്ക്കും കാലിനും പരിക്കേറ്റിരുന്നു. എന്നിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ല

krstc
അഭിമാനമായി ഐ. എം. വിജയൻ അന്താരാഷ്‌ട്ര കായിക സമുച്ചയം; നാടിന് സമർപ്പിച്ച് മന്ത്രി

ജീവനക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, തിരിച്ച് വിളിക്കാം എന്ന് പറഞ്ഞതല്ലാതെ മറ്റ് പ്രതികരണങ്ങളൊന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും പിതാവ് റിയാസ് ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com