സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിഎംഡി

കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര നല്‍കുമ്പോള്‍ അത് സ്വകാര്യ ബസുകളെ കൂടെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിഎംഡി
Published on
Updated on

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി. ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍ സൗജന്യം നല്‍കാന്‍ ആലോചന. നടത്തിപ്പിന് ഉടന്‍ സര്‍ക്കാര്‍ വിശദപദ്ധതി തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനുമായി സിഎംഡി പ്രമോജ് ശങ്കര്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലും മലബാര്‍ മേഖലകളിലും സ്വകാര്യ ബസുകളാണ് കൂടുതലും സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര നല്‍കുമ്പോള്‍ അത് സ്വകാര്യ ബസുകളെ കൂടെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിഎംഡി
ഇന്ദിര ഗ്യാരൻ്റി നടപ്പാക്കുന്നതിൽ ആശങ്ക; പദ്ധതികൾ നടപ്പാക്കിയാൽ ഖജനാവിന് നഷ്ടം 10,000 കോടിയിലധികം രൂപ

ഇത്തരം പ്രതിസന്ധികള്‍ കൂടി കണക്കിലെടുത്ത് വിശദമായ പദ്ധതിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സാമ്പത്തികം, ഏതൊക്കെ ബസുകളില്‍ നല്‍കാം, സ്ത്രീകളെ പരിഗണിക്കുമ്പോള്‍ ഏതെല്ലാം വിഭാഗങ്ങളെ പരിഗണിക്കാം എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ അടക്കം നടക്കും.

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രാബല്യത്തില്‍ വരുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ സ്വകാര്യ ബസുടമകള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി നടപ്പായാല്‍ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അടക്കം ഒഴിവാക്കാനുള്ള ആവശ്യവും ഇതിനകം സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിഎംഡി
സോന കന്നാസിൽ പെട്രോൾ വാങ്ങിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്; കാറിന് തീപിടിച്ച് ഗർഭിണി മരിച്ചതിൽ നിർണായക വിവരങ്ങൾ
News Malayalam 24x7
newsmalayalam.com