യാത്ര‌യ്ക്കിടെ പിഞ്ചുകുഞ്ഞിന് അപസ്‌മാരം; കുട്ടിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി

തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് കുഞ്ഞുമായി ആശുപത്രിയിൽ പാഞ്ഞെത്തിയത്.
യാത്ര‌യ്ക്കിടെ പിഞ്ചുകുഞ്ഞിന് അപസ്‌മാരം; കുട്ടിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി
Published on
Updated on

കൊച്ചി: യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി. തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ദേശീയ പാതയിൽ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോളാണ് തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുന്നതിന് ബസിൽ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. ഉടനെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ ചികിത്സ ഉറപ്പാക്കി.

പനി ശക്തമായതോടെയാണ് കുഞ്ഞിന് അപസ്മാരമുണ്ടായത്. കുഞ്ഞിന്‍റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസിലുള്ളവരും പരിഭ്രമത്തിലായി. കൂട്ടക്കരച്ചിലിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് ബസ് ഡ്രൈവർ പ്രേമനും, കണ്ടക്ടർ സുനിലും സമയോചിത ഇടപെടൽ നടത്തിയത്.

യാത്ര‌യ്ക്കിടെ പിഞ്ചുകുഞ്ഞിന് അപസ്‌മാരം; കുട്ടിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി
"കലാകിരീടം ചൂടിയ കണ്ണൂരിന് അഭിനന്ദനങ്ങൾ"; കലോത്സവത്തിൽ പങ്കെടുത്തവരെയും സംഘാടകരേയും അഭിനന്ദിച്ച് മുഖ്യമന്ത്രി

കെഎസ്ആർടിസി ആശുപത്രി പരിസരത്തേക്ക് കടന്നുവരുന്നത് കണ്ടതോടെ ജീവനക്കാർ ഓടിയെത്തി. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ സംഘം ഉടൻ ആവശ്യമായ പരിചരണം നൽകി കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി. നിലവിൽ തുടർചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയിൽ പീഡിയാട്രിക് വിഭാഗത്തിന് കീഴിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

ബസിൽ വെച്ച് വലിയ തോതിൽ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനിൽക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായിയെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. അതുകണ്ട് തങ്ങൾ ഭയപ്പെട്ടതോടെ ബസിലുണ്ടായിരുന്നവർ ഉടൻ ഒരു താക്കോൽ കുഞ്ഞിന്‍റെ കൈയിൽ പിടിപ്പിച്ചു. ഉടനെ തന്നെ ബസുകാർ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

യാത്ര‌യ്ക്കിടെ പിഞ്ചുകുഞ്ഞിന് അപസ്‌മാരം; കുട്ടിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി
"150-ലധികം കുട്ടികളെ രക്ഷപ്പെടുത്തി"; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് റെയിൽവേയുടെ പരമോന്നത പുരസ്കാരം

കുഞ്ഞിന്‍റെ അവസ്ഥ കണ്ടപ്പോൾ പിന്നീട് ഒന്നും നോക്കാനുണ്ടായിരുന്നില്ലെന്നും ഉടൻ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും കണ്ടക്ടർ സുനിൽ പ്രതികരിച്ചു. ഉടൻ ഡ്രൈവറോട് കാര്യം പറഞ്ഞ് വണ്ടി തിരിച്ച് ലേക്‌ഷോറിലേക്ക് വരികയായിരുന്നു. ഇവിടെയെത്തി ആവശ്യമായ ചികിത്സ നൽകിയെന്നും അദ്ദേഹം പറഞ്ഞു. കുണ്ടന്നൂർ പിന്നിട്ട് വൈറ്റിലയിലേക്ക് പോകുമ്പോഴായിരുന്നു സംഭവമെന്നും ഉടൻ അടുത്ത യുടേണിൽ ബസ് തിരിച്ച് അടുത്തുള്ള വിപിഎസ് ലേക്‌ഷോർ ലക്ഷ്യമാക്കി പോരുകയായിരുന്നുവെന്ന് ഡ്രൈവർ പ്രേമൻ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com