നിയമസഭ തെരഞ്ഞെടുപ്പ്: ഒമ്പത് സീറ്റ് ആവശ്യപ്പെട്ട് കെഎസ്‌യു

പീരുമേട് സീറ്റ് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിന് നൽകണം എന്നാവശ്യം...
നിയമസഭ തെരഞ്ഞെടുപ്പ്: ഒമ്പത് സീറ്റ് ആവശ്യപ്പെട്ട് കെഎസ്‌യു
Source: Files
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒൻപത് സീറ്റ് ആവശ്യപ്പെട്ട് കെഎസ്‌യു. പീരുമേട് സീറ്റ് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിന് നൽകണം എന്നാവശ്യം. ഇരിങ്ങാലക്കുടയിലോ കാത്തിരപ്പള്ളിയിലോ വൈസ് പ്രസിഡൻ്റ് ആൻ സെബാസ്റ്റ്യനെ മത്സരിപ്പിക്കണം. കണ്ണൂർ, ആറ്റിങ്ങൽ, മാവേലിക്കര സീറ്റുകളും കെഎസ്‌യു ആവശ്യപ്പെട്ടു. കെഎസ്‌യു പട്ടിക കെപിസിസി നേതൃത്വത്തിന് കൈമാറി.

നിയമസഭ തെരഞ്ഞെടുപ്പ്: ഒമ്പത് സീറ്റ് ആവശ്യപ്പെട്ട് കെഎസ്‌യു
"പരാതിക്കാരിക്കൊപ്പം തിരുവല്ലയിലെ ഹോട്ടലില്‍ വന്നിട്ടുണ്ട്, എത്തിയത് സ്വകാര്യ സംഭാഷണത്തിനായി"; അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ച് രാഹുല്‍

ഇരിങ്ങാലക്കുട സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗമാണ് നിലവിൽ മത്സരിക്കുന്നത്. സീറ്റ് വച്ചു മാറിയാൽ ആൻ സെബാസ്റ്റ്യനെ പരിഗണിക്കണമെന്നാണ് കെഎസ്‌യു ആവശ്യപ്പെടുന്നത്. കണ്ണൂരിൽ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസിന്റെയും ആറ്റിങ്ങലോ മാവേലിക്കരയോ വൈസ് പ്രസിഡൻ്റ് അരുൺ രാജേന്ദ്രൻ്റെയും പേര് പരിഗണിക്കണമെന്നും പറയുന്നുണ്ട്. തൃപ്പൂണിത്തുറ സീറ്റിൽ എറണാകുളം ജില്ലാ പ്രസിഡൻ്റ് കൃഷ്ണലാലിനെയും, ബാലുശേരിയിൽ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജിനെയും കയ്പമംഗലത്ത് ജനറൽ സെക്രട്ടറി ആസിഫിനെയും മലമ്പുഴയിൽ ജനറൽ സെക്രട്ടറി ഗൗജയെയും എലത്തൂരിൽ ജനറൽ സെക്രട്ടറി സനോജിനെയും പരിഗണിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com