''ഒരേസമയം കേരളത്തിലിരുന്ന് ദുബായില്‍ ജോലി ചെയ്യാന്‍ ഞാന്‍ മായാവിയല്ലല്ലോ?''; പി.കെ. ഫിറോസിന് മറുപടിയുമായി കെ.ടി. ജലീല്‍
മലയാള സര്‍വകലാശാല സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പി.കെ. ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. ഭൂമി ഏറ്റെടുത്തത് യുഡിഎഫ് കാലത്താണെന്നും മലയാളം സര്‍വകലാശാലക്ക് മാങ്ങാട്ടിരിയില്‍ ഏറ്റെടുത്ത ഭൂമി അന്നത്തെ എംഎല്‍എ സി. മമ്മൂട്ടി 2014ല്‍ നിര്‍ദ്ദേശിച്ചത് എന്ന് കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ മറുപടിയായി കുറിച്ചു.
സി. മമ്മൂട്ടി നിര്‍ദ്ദേശിച്ച സ്ഥലം അനുയോജ്യമെന്ന് വിസി, ചീഫ് സെക്രട്ടറിക്ക് യുഡിഎഫ് ഭരണകാലത്ത് കത്തെഴുതിയിട്ടുണ്ട്. പി.കെ. ഫിറോസിന്റെ വാദം വിദേശത്തെ ജോലിയും സാമ്പത്തിക ക്രമക്കേടും മറച്ചുവെക്കാന്‍. ഭൂമി ഏറ്റെടുത്ത വിഷയത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ പി.കെ. ഫിറോസിന് ചങ്കൂറ്റമുണ്ടോ എന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ഫണ്ട് മുക്കലും അവിഹിത സമ്പാദ്യവും, 'വിദേശ പാര്‍ടൈം' ജോലിയും, അഞ്ചേകാല്‍ ലക്ഷം രൂപ മാസശമ്പളവും, സ്വദേശത്തും വിദേശത്തുമുള്ള നിരവധി ബിസിനസ് സംരഭങ്ങളിലെ പാര്‍ട്ട്ണര്‍ഷിപ്പും, കൊട്ടാര സമാനമായ വീടിന്റെ പിന്നാമ്പുറ രഹസ്യങ്ങളും, കത്വ ഉന്നോവ ഫണ്ട് മുക്കിയതും, ദോതി ചാലഞ്ച് നടത്തി കട്ടതും ഉള്‍പ്പടെ അവിഹിതവും നിയമ വിരുദ്ധവുമായ സമ്പാദ്യത്തിന്റെ കണക്കു പറയുന്നതിന് പകരം ലീഗിലെ പുഴുക്കുത്തായ 'മായാവി' നടത്തുന്ന കള്ളക്കളിയാണ് മലയാളം സര്‍വകലാശാലാ ഭൂമി വിവാദമെന്നും ജലീല്‍ പറഞ്ഞു.
ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ചെയര്‍മാനായ ഡിവിഷന്‍ ബെഞ്ചും സുപ്രീം കോടതിയും തള്ളിയ കേസ് ലോകത്ത് ഒരു കോടതിയും മുഖവിലക്കെടുക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ചര്‍വ്വിതചര്‍വണം പോലെ അലക്കുന്നത്. ചങ്കൂറ്റമുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കൂ എന്നും കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
താൻ വാർത്താസമ്മേളനം നടത്തിയ ശേഷം കെ.ടി. ജലീലിനെ കാണാനില്ലെന്നായിരുന്നു നേരത്തെ പി.കെ. ഫിറോസ് നടത്തിയ പരിഹാസം. ഇതിന് മറുപടിയായാണ് കെ.ടി. ജലീലിന്‍റെ പുതിയ പോസ്റ്റ്. ഒരേ സമയം കേരളത്തിലിരുന്ന് ദുബായില്‍ ജോലി ചെയ്യാന്‍ ഞാന്‍ മായാവിയല്ലല്ലോ? എന്നും ഇതിന് മറുപടിയായി കെ.ടി. ജലീൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരേ സമയം കേരളത്തിലിരുന്ന് ദുബായില്‍ ജോലി ചെയ്യാന്‍ ഞാന്‍ മായാവിയല്ലല്ലോ?
ഫണ്ട് മുക്കലും അവിഹിത സമ്പാദ്യവും, 'വിദേശ പാര്‍ടൈം' ജോലിയും, അഞ്ചേകാല്‍ ലക്ഷം രൂപ മാസശമ്പളവും, സ്വദേശത്തും വിദേശത്തുമുള്ള നിരവധി ബിസിനസ് സംരഭങ്ങളിലെ പാര്‍ട്ട്ണര്‍ഷിപ്പും, കൊട്ടാര സമാനമായ വീടിന്റെ പിന്നാമ്പുറ രഹസ്യങ്ങളും, കത്വ ഉന്നോവ ഫണ്ട് മുക്കിയതും, ദോതി ചാലഞ്ച് നടത്തി കട്ടതും ഉള്‍പ്പടെ അവിഹിതവും നിയമ വിരുദ്ധവുമായ സമ്പാദ്യത്തിന്റെ കണക്കു പറയുന്നതിന് പകരം ലീഗിലെ പുഴുക്കുത്തായ ''മായാവി' നടത്തുന്ന കള്ളക്കളിയാണ് മലയാളം സര്‍വകലാശാലാ ഭൂമി വിവാദം.
1) ആതവനാട് വില്ലേജില്‍ 100 ഏക്കര്‍ ഭൂമി മലയാളം സര്‍വ്വശാലയ്ക്ക് വേണ്ടി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ആദ്യ ഉത്തരവ് (GO No 537 / 2012 / HED dt:31.10.2012) UDF കാലത്ത് പുറപ്പെടുവിച്ചു
2) എന്നാല്‍ പ്രസ്തുത ഭൂമി സര്‍വ്വേ നടത്തുവാന്‍ പോലും ഒരു സംഘം ആളുകളും ഭൂമാഫിയയും അനുവദിച്ചില്ല. തുടര്‍ന്ന് ഇക്കാര്യം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കളക്ടറെ രേഖാമൂലം അറിയിച്ചു. ഇത് ലഭിച്ച ശേഷമാണ് വേറെ ഭൂമി കണ്ടെത്തുന്നതിനുള്ള അന്വേഷണം സര്‍വകലാശാല ആരംഭിച്ചത്.
2) രണ്ടാമത് കണ്ടെത്തിയ ഭൂമിയാകട്ടെ തിരൂര്‍ തുഞ്ചന്‍ പറമ്പിന് അടുത്തുള്ള ഏറ്റിരിക്കടവിലെ 10 ഏക്കര്‍ സ്ഥലമാണ്. ഇതിന്റെ സമ്മതപത്രം നല്‍കാന്‍ ഉടമയും സര്‍വകലാശാലയും നിച്ഛയിച്ചിരുന്നതിന് തൊട്ടു തലേ ദിവസം, അന്നത്തെ തിരൂര്‍ എം.എല്‍.എ കുടി പങ്കാളിയായ ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്
കൈമാറുവാന്‍ ഉടമകള്‍ തീരുമാനിച്ചു. അതൊരു വലിയ അട്ടിമറിയായിരുന്നു. പ്രസ്തുത ഭൂമി തരം മാറ്റി നിര്‍മ്മാണാനുമതി നല്‍കി UDF സര്‍ക്കാര്‍ പ്രകാശ വേഗതയില്‍ ഉത്തരവ് പുറപ്പെടുവിച്ചു. അവിടെയാണ് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ലീഗിന്റെ സൊസൈറ്റി ആരംഭിച്ചത്.
3) പിന്നീട് വൈസ് ചാന്‍സലര്‍ക്ക് എം.എല്‍.എ ശ്രീ സി മമ്മുട്ടി കാണിച്ചു കൊടുത്ത സ്ഥലമാണ് ഇപ്പോള്‍ സര്‍വകലാശാലക്കായി ഏറ്റെടുത്ത മാങ്ങാട്ടിരിയിലെ 6.80 ഏക്കര്‍ സ്ഥലം. അക്കാര്യം അറിയിച്ചുകൊണ്ട് അന്നത്തെ വൈസ് ചാന്‍സലര്‍ ശ്രീ കെ ജയകുമാര്‍, UDF കാലത്തെ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ കെ.എം അബ്രഹാമിന് 21.05.2014 ന് കത്ത് എഴുതി. സ്ഥലം താന്‍ നേരിട്ട് കണ്ട് അത് സര്‍വകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനമന്ദിരം നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോജ്യമാണെന്ന് വി.സി കത്തില്‍ വ്യക്തമാക്കിയിരുന്നു.
4) പ്രസ്തുത കത്തിന്റെ തുടര്‍ച്ചയായി 02.06.2014-ന് ജയകുമാര്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കാത്തില്‍ 4.33 ഏക്കര്‍ സ്ഥലം കൂടി ലഭ്യമായിട്ടുണ്ടെന്നും, മൊത്തം 11.13 ഏക്കര്‍ സ്ഥലം നെഗോഷിയേറ്റ് ചെയ്തു ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ഇക്കാര്യം വ്യക്തമാക്കി 06.06.2014-ന് ജില്ലാ കളക്ടര്‍ക്കും അദ്ദേഹം കത്ത് നല്‍കി. തുടര്‍ന്നാണ് UDF സര്‍ക്കാറിന്റെ കാലത്ത് സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം തിരൂര്‍ എല്‍.എ സ്‌പെഷ്യല്‍ തഹസില്‍ദാരെ അന്നത്തെ മലപ്പുറം ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയത്. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ 12.09.2014-ന് സര്‍വകലാശാല പ്രതിനിധിയുമൊത്ത് സ്ഥല പരിശോധന നടത്തി 17.21 ഏക്കര്‍ ഭൂമി സംബന്ധിച്ചുള്ള ഒരു റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.
5) ശേഷം ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി രൂപീകരിച്ച ജില്ലാ തല ഫെയര്‍ കോമ്പന്‍സേഷന്‍ കമ്മറ്റി (DLFC ) നിരവധിവട്ടം യോഗം ചേര്‍ന്ന് ഭൂവുടമകളുമായി വില സംബന്ധിച്ച് നെഗോഷിയേറ്റ് ചെയ്തു. അവസാനം 17.02.2016 ന് കൂടിയ സമിതി സെന്റൊന്നിന് 1,70,000 രൂപ വില നിച്ഛയിച്ച് ഉത്തരവാകുകയും അതിന്റെ സാക്ഷ്യപത്രം സ്ഥമുടമകള്‍ക്കും സര്‍വ്വകലാശാലയ്ക്കും നല്‍കുകയും ചെയ്തു. ഇതും UDF ഭരിക്കുമ്പോഴാണ്. ഇതിനിടയില്‍ ശ്രീ കെ ജയകുമാര്‍ അദ്ധ്യക്ഷനായി രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മറ്റി മാങ്ങാട്ടിരിയിലെ സ്ഥലത്തിനു പുറമെ ബഞ്ച്മാര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ഥലവും പരിശോധിച്ചു. രണ്ടു സ്ഥലത്തിന്റെയും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാങ്ങാട്ടിരിയിലെ 17.21 ഏക്കര്‍ സ്ഥലമാണ് മലയാള സര്‍വകലാശാലയുടെ ആസ്ഥാനമന്ദിര നിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായത് എന്നുള്ള വളരെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
ഇത്രയും സംഭവഗതികള്‍ നടന്നിട്ടുള്ളത് UDF സര്‍ക്കാരിന്റെ കാലയളവിലായിരുന്നു.
'മായാവി'യുടെ പല്ല് പോയ വാദങ്ങള്‍:
1) ഭൂമിക്ക് വില നിച്ഛയിച്ചുകൊണ്ടുള്ള മലപ്പുറം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമായിരുന്നുവെങ്കില്‍ എന്തിനാണ് അത് ഉത്തരവായി ഇറക്കിയതും ആയതിന്റെ സാക്ഷ്യപത്രം ഭൂവുടമകള്‍ക്ക് കളക്ടര്‍ ഒപ്പിട്ടു നല്‍കിയതും?
2) അതോടൊപ്പം അപ്രകാരമുള്ള വിലയനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനായി 25 കോടി രൂപ അനുവദിക്കുന്നതിനുള്ള അപേക്ഷ ഉന്നത വിദ്യാഭ്യാസ വകുപ്പിനും കളക്ടര്‍ സമര്‍പ്പിച്ചത്?
23.09.2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഡി.എല്‍.ഇ.സി രൂപീകരിച്ചത്. ഇക്കാര്യം 27.05.2017 ന് രണ്ടാമത് ഡി.എല്‍.ഇ.സി രൂപീകരിച്ചിറക്കിയിട്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
3) 26.04.2017-ലാണ് മുന്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് രൂപികരിച്ച സമിതി നിച്ഛയിച്ച വില വീണ്ടും ഉടമകളുമായി നെഗോഷിയേഷന്‍ നടത്തി പരമാവധി വില കുറയ്ക്കണമെന്ന നിര്‍ദ്ദേശത്തോടെ 26.04.2017 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടര്‍ക്ക് അയച്ച കത്തില്‍ (NO:B/ 37 / 2017 ) ഇക്കാര്യം സുവ്യക്തമാക്കിയിട്ടുണ്ട്
4) യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് മാത്രമാണ് ഇറങ്ങിയുട്ടുള്ളത്. മറ്റൊരു ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ് ഇറക്കിയെന്ന വാദം പച്ചക്കള്ളമാണ്.
5) ആതവനാടുള്ള അലിയുടെയും മാറ്റ് നാലുപേരുടെയും ഭൂമി മലയാള സര്‍വകലാശാല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ബഹു: ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പില്‍ ഫയല്‍ ചെയ്യണമെന്ന് എ.ജിയുടെയും മലയാള സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെയും ഉപദേശങ്ങള്‍ അംഗീകരിച്ചാണ് സര്‍ക്കാരും സര്‍വകലാശാലയും 825/2019, 942/2019 എന്നി രണ്ടു റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്. ഇതില്‍ എനിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന തെളിയിക്കുന്ന ഒരു രേഖയും ഇല്ല. യൂത്ത് ലീഗിന്റെ മായാവിയായ നേതാവ് പത്ര സമ്മേളനത്തില്‍ നല്കിയ രേഖ സിംഗിള്‍ ബെഞ്ച് വിധിയുടെ രണ്ടു പേജുകളും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ത്രിക്ക് അയച്ച ഫയലിലെ കുറിപ്പുമാണ്. അതില്‍ നിന്നു തന്നെ എ.ജി നല്‍കിയ ഉപദേശം പകല്‍ പോലെ വ്യക്തമാണ്. ആ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്, 'this is a fit case before the Division Bench' എന്നാണ്. ഇതിന്റെ അര്‍ത്ഥം ലീഗുകാര്‍ക്ക് മനസ്സിലായിട്ടില്ലെങ്കില്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയും, ആതവനാട്ടെ ഭൂവുടമകള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയും നിലനില്‍ക്കുമ്പോള്‍ അതിനെന്ത് പ്രസക്തിയാണുള്ളത്?
6) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി വളരെ നിര്‍ണായകവും സുപ്രധാനവുമാണ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അന്ന് സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോഴും അതൊരു നിയമ പ്രശ്‌നമായി അവശേഷിക്കുമായിരുന്നു. അങ്ങിനെ എല്ലാ നിയമപരമായ കടമ്പയും കടന്നാണ് LDF ഭരണ കാലത്ത് മലയാളം സര്‍വകലാശാലക്കുള്ള ഭൂമി ഏറ്റെടുത്തത്. സെക്രട്ടറി മന്ത്രിക്ക് അയച്ച ഫയലിലെ കുറിപ്പുമാണ്. അതില്‍ നിന്നു തന്നെ എ.ജി നല്‍കിയ ഉപദേശം സുവ്യക്തമാണ്. ആ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്, 'this is a fit case before the Division Bench' എന്നാണ്. ഇതിന്റെ അര്‍ത്ഥം ലീഗുകാര്‍ക്ക് മനസ്സിലായിട്ടില്ലെങ്കില്‍ അദ്ദേഹതപിക്കുകയേ നിവൃത്തിയുള്ളൂ. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയും, ആതവനാട്ടെ ഭൂവുടമകള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയും നിലനില്‍ക്കുമ്പോള്‍ അതിനെന്ത് പ്രസക്തിയാണുള്ളത്?
7) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി വളരെ നിര്‍ണായകവും സുപ്രധാനവുമാണ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അന്ന് സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോഴും അതൊരു നിയമ പ്രശ്‌നമായി അവശേഷിക്കുമായിരുന്നു. അങ്ങിനെ എല്ലാ നിയമപരമായ കടമ്പയും കടന്നാണ് LDF ഭരണ കാലത്ത് മലയാളം സര്‍വകലാശാലക്കുള്ള ഭൂമി ഏറ്റെടുത്തത്.
ബഹു: ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ചെയര്‍മാനായ ഡിവിഷന്‍ ബെഞ്ചും ബഹു: സുപ്രീം കോടതിയും തള്ളിയ കേസ് ലോകത്ത് ഒരു കോടതിയും മുഖവിലക്കെടുക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ചര്‍വ്വിതചര്‍വണം പോലെ അലക്കുന്നത്. ചങ്കൂറ്റമുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കൂ. കേസ് വാദിക്കാന്‍ ഹരീഷ് വാസുദേവന്‍ ഉള്ളപ്പോള്‍ കാശില്ലാതെ വാദിക്കുകയും ചെയ്യാം.