"ചതിക്കുമെന്ന് അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു"; പി.വി. അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് കെ.ടി. ജലീൽ

കോൺഗ്രസിനും ലീഗിനും രാഷ്ട്രീയം ബിസിനസാണെന്നും കെ.ടി ജലീൽ ആരോപിച്ചു.
KT Jaleel responds to PV Anwar's Facebook post
പി.വി. അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് കെ.ടി. ജലീൽ
Published on: 
Updated on: 

മലപ്പുറം: ബേപ്പൂരിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പി.വി. അൻവറിൻ്റെ ഫേസ്ബുക്കിനോട് പ്രതികരിച്ച് കെ.ടി. ജലീൽ. ചതിക്കുമെന്ന് അന്നേ അൻവറിന് മുന്നറിയിപ്പ് നൽകിയതാണ്.

താങ്കളുടെ തുറന്ന പ്രകൃതം തോറ്റെന്നും കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിനും ലീഗിനും രാഷ്ട്രീയം ബിസിനസ് ആണ്. രണ്ടു പാർട്ടികൾക്കിടയിൽപ്പെട്ട് വീർപ്പുമുട്ടി മൗനമായി പിൻമാറേണ്ട ആളല്ല അൻവറെന്നും കെ.ടി. ജലീൽ പറഞ്ഞു. താൻ ചതിക്കപ്പെട്ടുവെന്ന അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ജലീൽ.

KT Jaleel responds to PV Anwar's Facebook post
"അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല"; ബേപ്പൂരിലെ സ്ഥാനാർഥി വിവാദത്തിൽ മറുപടിയുമായി ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ

കെ.ടി. ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു; അവർ ചതിക്കുമെന്ന്. താങ്കളുടെ തുറന്നപ്രകൃതം തോറ്റു. രാഷ്ട്രീയം വെറും ബിസിനസ്സായി കാണുന്ന കോൺഗ്രസ്സുകാർക്കും ലീഗിനുമിടയിൽ പെട്ട് വീർപ്പുമുട്ടി മൗനമായി പിൻമാറേണ്ട ആളായിരുന്നില്ല ഷൗക്കത്തല്യാക്കാൻ്റെ മകൻ.

KT Jaleel responds to PV Anwar's Facebook post
"ബേപ്പൂരിൽ ചതിച്ചത് ചന്തു തന്നെ"; ചേർത്തു നിർത്താൻ ബാധ്യതപ്പെട്ടർ തന്നെ പരാജയപ്പെടുത്തിയെന്ന് പി.വി. അൻവർ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി.വി അൻവർ രംഗത്ത് വന്നിരുന്നു. ചേർത്തു പിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടുവെന്നും ഇതാണ് തൻ്റെ നിശബ്ദമായ പിൻമാറ്റത്തിന് കാരണമെന്നും പി.വി അൻവർ പറഞ്ഞു.

News Malayalam 24x7
newsmalayalam.com