"എന്തിനാ കപ്പലണ്ടി, പൊരിച്ച കോഴിയല്ലേ ഇപ്പോള്‍ വിൽക്കുന്നത്"; പരിഹാസം, പിന്നാലെ ഫിറോസിനോട് 15 ചോദ്യങ്ങളുമായി കെ.ടി. ജലീൽ

ഫണ്ട് മുക്കിയ പണം കൊണ്ട് 'മൊതലാളി' ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കല്‍ തന്നെയായിരുന്നെന്നും ജലീൽ പോസ്റ്റിൽ കുറിച്ചു
കെ.ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കെ.ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്Source: facebook
Published on: 
Updated on: 

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനോട് 15 ചോദ്യങ്ങളുമായി കെ.ടി. ജലീൽ. സിപിഐഎം നേതാക്കള്‍ക്കെതിരായ ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ഓഡിയോ പുറത്തുവന്നതിനുപിന്നാലെ പി.കെ. ഫിറോസ് പരിഹാസ പോസ്റ്റ് പങ്കുവെച്ചിരുന്നു.'കപ്പലണ്ടി വിറ്റ് നടന്നാ മതിയായിരുന്നു' എന്നാണ് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് മറുപടിയായാണ് കെ.ടി. ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്തിനാ കപ്പലണ്ടി വില്‍ക്കുന്നത്? സാക്ഷാല്‍ പൊരിച്ച കോഴിയല്ലേ ഇപ്പോള്‍ വിറ്റുകൊണ്ടിരിക്കുന്നത്? ഫണ്ട് മുക്കിയ പണം കൊണ്ട് 'മൊതലാളി' ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കല്‍ തന്നെയായിരുന്നു- ഇങ്ങനെ കുറിച്ചാണ് കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. പിന്നാലെ പി.കെ. ഫിറോസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട 15 ചോദ്യങ്ങളും ജലീൽ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ.ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കോൺഗ്രസിലുള്ള വിശ്വാസം പൂർണമായും നഷ്ടമായി, പാർട്ടിയെ വിശ്വസിക്കുന്നവർ ബലിയാടാകുമ്പോൾ, കള്ളൻമാർ വെള്ളയും വെള്ളയുമിട്ട് നടക്കുന്നു: എൻ.എം.വിജയൻ്റെ മരുമകൾ

കെ.ടി. ജലീലിൻ്റെ 15 ചോദ്യങ്ങൾ

  1. ഫിറോസ് സെയിൽസ് മാനേജരായ കമ്പനിക്ക് ദുബായിയിലെ ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ഉണ്ടോ?

  2. Fortune House General Trading എന്ന കമ്പനിയുടെ ബിസിനസ് വ്യാപ്തി എത്രയാണ്?

  3. കമ്പനിയുടെ ഏതൊരു വിൽപ്പനക്കും വാങ്ങലിനും ക്രയവിക്രയം നടത്തുന്ന സ്ഥാപനം തയ്യാറാക്കിയ ഇൻവോയ്‌സുകൾ ഉണ്ടായിരിക്കും. അതിൽ 5% വാറ്റും ഉൾപ്പെടുത്തിയിട്ടുണ്ടാകും. അതത് സാമ്പത്തിക വർഷത്തേക്കുള്ള ഒരു ഓഡിറ്റ് റിപ്പോർട്ടുമുണ്ടാകും. ഫിറോസ് ജോലി ചെയ്യുന്ന കമ്പനിക്ക് ഇത്തരമൊരു സർട്ടിഫൈഡ് ഓഡിറ്റ് റിപ്പോർട്ട് ഉണ്ടോ?

  4. ദുബായിലെ ഏതൊരു കമ്പനിയാണെങ്കിലും അതിലെ ജീവനക്കാരുടെ ശമ്പളം ഓരോ ജവനക്കാരൻ്റെയും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. ഫിറോസിന് ഒരു അക്കൗണ്ട് ഉണ്ടോ?

  5. ഫിറോസിന് അക്കൗണ്ടുള്ള ബാങ്ക് ഏതാണ്?

  6. നിയമപ്രകാരം, ഇന്ത്യയിൽ 182 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന ആരെയും ഒരു എൻ.ആർ.ഐ ആയി കണക്കാക്കാൻ കഴിയില്ല. അതിനാൽ എവിടെ നിന്നുള്ള വരുമാനത്തിനാണെങ്കിലും നികുതി നൽകാൻ ബന്ധപ്പെട്ടയാൾ ബാദ്ധ്യസ്ഥനാണ്. ഇതുപ്രകാരം ഫിറോസ് വാങ്ങിയ ശമ്പളത്തിന് ഇന്ത്യാ ഗവ:ന് നികുതി അടച്ചിട്ടുണ്ടോ?

  7. ഇതുവരെ ശമ്പളമായി ഫിറോസിന് ലഭിച്ച പണം എങ്ങനെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്?

  8. ഫിറോസിന് ഇന്ത്യയിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടോ?

  9. ഇന്ത്യയിൽ അദ്ദേഹത്തിന് ഒരു എൻ.ആർ.ഐ അക്കൗണ്ട് ഉണ്ടോ?

  10. ഫിറോസിന് വിദേശത്ത് അക്കൗണ്ട് ഉണ്ടായിരുന്നെങ്കിൽ, നാമനിർദ്ദേശ പത്രികയുടെ ഡിക്ലറേഷനിൽ അതെന്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചില്ല?

  11. ദുബായിലെ ഫിറോസിൻ്റെ തൊഴിൽ കരാർ പ്രകാരം, വിദേശത്തു മാത്രമേ അദ്ദേഹത്തിന് പേയ്‌മെന്റുകൾ ലഭിക്കാൻ അർഹതയുള്ളൂ.

  12. അമേരിക്ക, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ തനിക്ക് ബിസിനസ് വിസയുണ്ടെന്നാണ് ഫിറോസ് തന്നെ വീമ്പു പറഞ്ഞത്. അങ്ങിനെ ഉണ്ടെങ്കിൽ, ഫിറോസ് അവിടങ്ങളിൽ ചെയ്യുന്ന ബിസിനസ്സ് എന്താണ്?

  13. സേവനങ്ങളാണോ സാധനങ്ങളാണോ ഫിറോസ് വിദേശ രാജ്യങ്ങളിൽ വിൽപ്പന നടത്തുന്നത്. നിക്ഷേപത്തിന്റെ സ്വഭാവം എന്താണ്?

  14. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിൻ്റെ വിദ്യാർത്ഥി-യുവജന സംഘടനയുടെ അമരക്കാരൻ എന്ന നിലയിൽ മുഖം കാണിക്കുന്ന വ്യക്തിയാണ് ഫിറോസ്! അദ്ദേഹത്തിന് ഏതെങ്കിലും ബാഹ്യ ഏജൻസികളിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ?

  15. ഇന്ത്യയിൽ താമസിച്ച് ചെയ്യാത്ത ജോലിക്ക് നിയമ വിരുദ്ധമായി പണം കൈപ്പറ്റി പൊതുപ്രവർത്തകനായി ഫിറോസ് തുടരുന്നത് ശരിയാണോ?

Related Stories

"ഒന്നും മറയ്ക്കാനില്ലെങ്കിൽ രേഖകൾ പുറത്തുവിടുന്നതിൽ എന്താണ് തടസം?"; GNA കരാർ വിവാദത്തിൽ മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
Strong dissatisfaction within the Congress over Sreenadevi Kunjamma’s interventions
P.P. Divya's Facebook post hints at distancing herself from the CPI(M).
Police register case against Sreenadevi Kunjamma