അരോചകമാണെന്ന് തോന്നിയിരുന്ന അതേ പ്രസംഗശീലം കൊണ്ട് വിഎസ് എല്ലാവര്‍ക്കും സമ്മതനായി മാറി: കെ.വി. സുധാകരന്‍

"വിഎസ് തന്‍റെ 90 വയസിന് ശേഷവും കുമാരനാശാന്റെ സമ്പൂര്‍ണ കൃതികള്‍ ഒക്കെ ഇടയ്ക്കിടക്ക് വായിക്കുന്നത് കാണാന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്"
കെ.വി. സുധാകരൻ, വിഎസ് അച്യുതാനന്ദൻ
കെ.വി. സുധാകരൻ, വിഎസ് അച്യുതാനന്ദൻ
Published on

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസംഗ ഭാഷയെക്കുറിച്ച് ഓര്‍ത്തെടുത്ത് അദ്ദേഹത്തിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ.വി. സുധാകരന്‍. ഒരുഘട്ടം വരെ അരോചകമാണെന്ന് കരുതിയിരുന്ന അതേ പ്രസംഗ ശീലം എല്ലാ വിഭാഗം ആളുകള്‍ക്കും ജനസമ്മതനായി മാറാന്‍ വിഎസിന് സാധിച്ചുവെന്ന് അദ്ദേഹം കെ.വി. സുധാകരന്‍ പറഞ്ഞു.

'ഒരുഘട്ടം വരെ വളരെ അരോചകമാണ് കരുതിയിരുന്ന അതേ പ്രസംഗ ശീലം കൊണ്ടും പ്രസംഗ ഭാഷ കൊണ്ടും പ്രസംഗ രീതി കൊണ്ടും ജനങ്ങള്‍ക്കും എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും സമ്മതനായി മാറി എന്നുള്ളതാണ് ചരിത്രം. 96 വയസ് വരെ ഏറ്റവും സജീവമായും ഏറ്റവും ഫലപ്രദമായും സംവദിച്ച ആളായിരുന്നു അദ്ദേഹം. മലയാളം ഐച്ഛിക വിഷയമായെടുത്ത് മലയാള ഭാഷാശാസ്ത്രവും ഒക്കെ പഠിക്കുന്നവരെക്കാള്‍ എത്ര ഗംഭീരമായാണ് അദ്ദേഹം ഭാഷ ഉപയോഗിക്കുന്നത്,' കെ.വി. സുധാകരന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കെ.വി. സുധാകരൻ, വിഎസ് അച്യുതാനന്ദൻ
''എന്നോട് ചോദിക്കും നീ പാടിയില്ലേ എന്ന്, ഒന്നുകൂടി പാടാന്‍ പറയും''; വിഎസിനെക്കുറിച്ചുള്ള ഓര്‍മകളുമായി വിപ്ലവ ഗായിക പി.കെ. മേദിനി

1930, 1940, '50 കളിലൊക്കെ വിഎസ് മാത്രമല്ല, ആ കാലഘട്ടത്തിലെ പൊതു പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ എല്ലാം ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയ ആളുകളുടെ ഒക്കെ കൃതികള്‍ വായിക്കുകയും ശ്രീനാരായണ ഗുരുവിന്റെ പുസ്തകങ്ങള്‍ വായിക്കുകയും ഒക്കെ ചെയ്തു. അതിലൂടെ ധാരാളം കാര്യങ്ങള്‍ മനസിലാക്കിയിരുന്നു എന്നതാണ് സത്യം. ഒരുപക്ഷെ അദ്ദേഹത്തിന്റെ ഭാഷാശൈലി രൂപപ്പെടുത്തുന്നതിന് സഹായകമായത് അതുകൂടിയാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഈ 90 വയസിന് ശേഷവും കുമാരനാശാന്റെ സമ്പൂര്‍ണ കൃതികള്‍ ഒക്കെ ഇടയ്ക്കിടക്ക് വായിക്കുന്നത് കാണാന്‍ തനിക്ക് അവസരം ഉണ്ടായിട്ടുണ്ടെന്നും കെവി സുധാകരന്‍ പറഞ്ഞു.

വിപ്ലവ ഗായിക പികെ മേദിനിയും വിഎസുമായുള്ള ഓര്‍മകള്‍ ന്യൂസ് മലയാളവുമായി പങ്കുവെച്ചിരുന്നു. ജനങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും അകന്ന് പോകാത്ത വലിയ ഒരു അക്ഷരമാണ് വി.എസ്. എന്ന് വിപ്ലവ ഗായികയും നാടക പ്രവര്‍ത്തകയുമായ പി.കെ. മേദിനി. വയലാറില്‍ വിഎസ് വരുമ്പോള്‍ വലിയ ആരവമാണ് ഉണ്ടാവുകയെന്നും തന്നെ ഒരു പൊതു പരിപാടിയില്‍ കണ്ടാല്‍ നീ പാടിയോ എന്നാണ്് ചോദിക്കുകയെന്നും പി.കെ. മേദിനി ഓര്‍ത്തെടുത്തു.

എല്ലാ ഓര്‍മകളും എന്റെ മനസിലുണ്ട്. എത്രയോ മുഖ്യമന്ത്രിയായിട്ടും ഒരിക്കല്‍ പോലും ജനങ്ങളില്‍ നിന്ന് അകന്ന് പോകാത്ത വലിയ ഒരു അക്ഷരമാണ് വിഎസ്. വയലാറില്‍ വിഎസ് വരുമ്പോള്‍ വലിയ ആരവമാണ് ഉണ്ടാവുക. ആദ്യം തന്നെ എന്നോട് ചോദിക്കുക നീ പാടിയോ എന്നാണ്. പാടിയെന്ന് പറഞ്ഞാല്‍ ഒന്നുകൂടി പാടൂ എന്ന് പറയും. ആളുകള്‍ ഒന്ന് അടങ്ങി ഇരിക്കട്ടെ എന്ന് പറയും. അപ്പോള്‍ ഞാന്‍ പറയും വിഎസിന്റെ ശബ്ദം കേള്‍ക്കാനാണ് ആളുകള്‍ എല്ലാമിരിക്കുന്നതെന്ന്. അപ്പോള്‍ പറയും, ഒരു പാട്ടുകൂടി പാടെന്ന്. ഇത്തരത്തില്‍ ഒരുപാട് ഓര്‍മകള്‍ വിഎസിനെക്കുറിച്ച് മനസിലൂടെ കടന്ന് പോകുന്നുണ്ടെന്നും പി.കെ. മേദിനി ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com