പിണറായി സര്‍ക്കാരിൻ്റെ വിവിധ പദ്ധതികള്‍ക്ക് ബിജെപി-ആര്‍എസ്എസ് വ്യക്തിബന്ധം ഉപയോഗപ്പെടുത്തി: കെ.വി. തോമസ്

എൽ.കെ. അദ്വാനിയുമായും മോഹൻ ഭാഗവതുമായും ഉണ്ടാക്കിയ വ്യക്തിബന്ധങ്ങൾ സംസ്ഥാനത്തിൻ്റെ മുന്നോട്ടുപോക്കിന് ഉപയോഗിച്ചെന്നും കെ.വി. തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കെ.വി. തോമസ്
കെ.വി. തോമസ്Source: News Malayalam 24x7
Published on
Updated on

ഡൽഹി: ബിജെപിയും ആർഎസ്എസുമായുള്ള വ്യക്തിബന്ധം പിണറായി സർക്കാരിൻ്റെ വിവിധ പദ്ധതികൾക്ക് ഉപയോഗപ്പെടുത്തിയെന്ന് കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി. തോമസ്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ കേരള ഹൗസിൽ പിണറായി വിജയനൊപ്പം പ്രഭാത വിരുന്നിന് എത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കെ.വി. തോമസ്
പെരിയ ഇരട്ടകൊലപാതക്കേസ്; ഗൂഢാലോചനയിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം

ഈ ബന്ധം ആൻ്റണി മന്ത്രിസഭയിലും ഉപയോഗപ്പെടുത്തി. വാജ്‍പേയിയുമായും എൽ.കെ. അദ്വാനിയുമായും മോഹൻ ഭാഗവതുമായും ഉണ്ടാക്കിയ വ്യക്തിബന്ധങ്ങൾ സംസ്ഥാനത്തിൻ്റെ മുന്നോട്ട് പോക്കിന് ഉപയോഗിച്ചെന്നും കെ.വി. തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com